അവനിൽ നിന്നും അവളിലേക്ക് 002
Avanilninnum Avalilekku Part 2 | Author : Sunoj | Previous Part
അവളിലേക്ക് എത്തും മുൻപേ രണ്ടു വാക്ക്…
ഹിജഡ അല്ലെങ്കിൽ ഹിജ്റ എന്നുപറയുന്നത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന ഒരു വിഭാഗം ആളുകൾ പിന്തുടരുന്ന ഒരു സംസ്കാരം ആണ്.
നാടും വീടും ഉപേക്ഷിച്ചു ഓടുന്ന ട്രാൻസ് വ്യക്തികൾക്ക് അഭയം നൽകുന്ന ഇടങ്ങളിൽ ഒന്നാണ് ഹിജഡ സമ്പ്രദായത്തിൽ ഉള്ള വീടുകൾ. അവിടെ ഉള്ള മുതിർന്ന അമ്മയുടെ അല്ലെങ്കിൽ ഗുരുവിന്റെ മകൾ or ചേലയായി അവർക്ക് ആ കുടുംബത്തിൽ കഴിയാം. ലൈംഗിക വൃത്തിയും, ഭിക്ഷാടനവും ഒക്കെ തന്നെയാണ് പരമ്പരാഗതമായി ചെയ്തുവരുന്നത്. എങ്കിലും തൊഴിൽപരമായും, കലാപരമായും, വിദ്യാഭ്യാസപരമായുമൊക്കെ മാറ്റങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. എങ്കിലും
ഈ സമ്പ്രദായത്തെ ചൂഷണം ചെയ്യുകയും അടിമത്വ രീതികൾ പിന്തുടരുന്നതായും കാണപ്പെടുന്നുണ്ട്.
സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർ അവർക്കായി ഒരു ലോകം ഉണ്ടാക്കി. അവിടെ അവരുടേതായ ജീവിത രീതികളും, ആരാധന രീതികളുമായി അവർ ജീവിക്കുന്നു. എല്ലാ ട്രൻസ്ജെൻഡർ മനുഷ്യരും ഹിജഡകൾ അല്ല. ഹിജഡ സംസ്കാരം പിന്തുടരുന്നവർ മാത്രാണ് ഹിജഡകൾ. ഹിജഡ എന്നത് ഒരു തെറിയുമല്ല.
ഹിജഡകൾ എല്ലാം മോശക്കാർ ആണെന്നോ, കഴിവുകെട്ടവർ ആണെന്നോ, അതോ വ്യക്തിത്വം ഇല്ലാത്തവർ ആണെന്നോ. സ്ഥാപിക്കാൻ വേണ്ടിയുമല്ല ഈ കഥയെഴുതുന്നത്..
ആണും പെണ്ണും അല്ലാതിരിക്കുക എന്നത് വലിയൊരു പോരായ്മ അല്ല, കഴിവുകേടും അല്ല. എന്ന തികഞ്ഞ ബോധ്യത്തോടു തന്നെയാണ് തുടർന്നെഴുതുന്നതും..
കമെന്റിലെ പ്രോത്സാഹനങ്ങൾക്കും, ഇൻബോക്സിലെ വിമർശനങ്ങൾക്കും നന്ദി…
കുപ്പിവളകളുടെ നേർത്ത ശബ്ദത്തോടെ കർട്ടൻ മാറ്റി നിറഞ്ഞ പുഞ്ചിരിയോടെ അവൾ കടന്നു വന്നു സുനോജേട്ടൻ ഇങ്ങോട്ട് വരുന്നത് ഞാൻ റൂമിൽ നിന്നും കണ്ടിരുന്നു.. എനിക്കറിയാമായിരുന്നു ചേട്ടൻ എന്നെ തേടി ഇവിടേയ്ക്ക് എത്തുമെന്ന്.. അന്നെന്നെ കണ്ടപ്പോൾ ചേട്ടന് മനസിലായില്ലല്ലേ..
നിറയെ നിറമുള്ള കുപ്പിവളകളിട്ട കൈ കൊണ്ട് മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ഇടയ്ക്കിടെ ഒതുക്കി കൊണ്ടവളുടെ നിർത്താതെയുള്ള ഈ സംസാരങ്ങൾക്കു അപ്പുറം ഞാൻ അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനിൽ നിന്നും അവളിലേക്കുള്ള മാറ്റം വിശ്വസിക്കാൻ കഴിയാത്തപോലെ…
ചുണ്ടിലെ ചുവന്ന ലിപ്സ്റ്റിക്കും
കൊച്ചു കമ്മലും കഴുത്തിൽ പതിഞ്ഞു കിടക്കുന്ന നീല കല്ലുകൾ ഉള്ള നെക്ലേസും വെള്ള ചുരിദാറിട്ട അവളെ റൂമിലെ മങ്ങിയ വെളിച്ചത്തിൽ ഒരു മാലാഖയെ പോലെ തോന്നി.
ചേട്ടനെന്താ ആലോചിക്കുന്നത്….