പാർട്ണേഴ്സ് ഓഫ് ലൗ 1
Partners of Love Part 1 by അപരൻ
കോളിംഗ് ബെല്ലടിച്ചപ്പോഴേ വാതിൽ തുറന്നു.
” കേറി വാ വിനു” ഷാനി പറഞ്ഞു.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പു വരുത്തി വിനോദ് അകത്തു കയറി. ഷാനി കതകടച്ചു പൂട്ടി.
” നീയിരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും കൊണ്ടു വരാം.” ഷാനി കിച്ചനിലേക്കു നടന്നു.
വിനോദ് ഹാളിലെ സെറ്റിയിലിരുന്നു….
*** **
കംപ്യൂട്ടർ എഞ്ചിനീയറാണു വിനോദ്. വയസ്സ് ഇരുപത്തെട്ട്. ബിർളാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. അതുകൊണ്ടു ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിലാണു താമസം.ഭാര്യ ലിജി. വയസ്സ് ഇരുപത്താറ്. ഒരു വർഷമേ ആയിട്ടുള്ളൂ അവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്നാണവരുടെ തീരുമാനം..
ലിജി നാട്ടിൽ ഒരു പ്രൈവറ്റ് സ്ക്കൂളിലെ ടീച്ചറായിരുന്നു. നാട്ടിലെ സഹകരണ ബാങ്കിലെ ക്ലർക്കായിരുന്നു ലിജിയുടെ അച്ഛൻ ശേഖരപിള്ള.അമ്മ മാലതി വീട്ടമ്മ. ഒരു അനിയത്തി നേഴ്സിംഗ് പഠിക്കുന്നു. പെട്ടെന്നുണ്ടായ ശേഖരൻപിള്ളയുടെ ഹൃദ്രോഗം ആ കുടുംബത്തെ തളർത്തി..
അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ നല്ല സ്ഥാപനത്തിൽ കൊള്ളാവുന്ന ജോലിയുള്ള വിനോദിന്റെ വിവാഹാലോചന ലിജിക്കു വന്നപ്പോൾ ശേഖരപിള്ളയ്ക്കു വളരെ താല്പര്യമായി.
വിനോദിന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. വീട്ടിൽ അമ്മയും അനുജനും മാത്രം. അനിയൻ സുമോദ് എം.എ. കഴിഞ്ഞെങ്കിലും ഒരു ടെക്സ്റ്റൈൽ ഷോപ്പ് നടത്തുകയാണ്. സാമാന്യം നല്ല വരുമാനമുണ്ട്…