ജോമോന്റെ ചേച്ചി 3
Jomonte Chechi Part 3 Climax | Author : Jomon | Previous Part
ഞാൻ വിചാരിച്ചത് പോലൊരു ending എനിക്ക് കിട്ടുന്നില്ല..എങ്കിലും അവസാനിപ്പികയാണ്…
ഇന്നിവരെല്ലാം കൂടെ വന്ന് എന്ത് പ്രശ്നം ആണോ ഉണ്ടാക്കാൻ പോണേ എന്ന് ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു കൊറച്ചു നേരം
മറ്റുള്ളവരേക്കാൾ പ്രശ്നം അമ്മുവാണ്… ചേച്ചിക്ക് പ്രേമം എന്ന് പറഞ്ഞാൽ എന്തോ അലർജി പോലെ ആണിപ്പോ.. അതിന്റെ ബാക്കി ആയിട്ടാണ് അന്ന് ഒരു വഴക്ക് ഞങ്ങൾ തമ്മിൽ നടന്നത്
എങ്കിലും എന്നെ പിണക്കണ്ട എന്ന് കരുതി പ്രേമിക്കാൻ ഒക്കെ അനുവാദം കിട്ടിയെങ്കിലും എന്റെ മനസ്സിന് തോന്നിയ ഒരാളെ കിട്ടിയിരുന്നില്ല എന്നത് ആയിരുന്നു സത്യം
എങ്കിലും ചേച്ചിയോട് വഴക്ക് കൂടാൻ വേണ്ടി ഞാൻ അമ്മുവിനെ ചെറുതായി ഒന്ന് എന്റെ crush ആക്കി മാറ്റി 😁
പക്ഷെ അമ്മുവിനോട് ഇതുവരെ അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല താനും
എന്നും രാത്രി ബാക്കി ഉള്ളവർ വിളിക്കുമ്പോഴും ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നത് അമ്മുവിന്റെ പേരായിരുന്നു
അപ്പൊ കലിപ്പിച്ചൊരു ഒരു നോട്ടം ഉണ്ട് ചേച്ചിയുടെ.. അത് കാണുമ്പോൾ എന്തോ മനസ്സിനൊരു സുഖം ആയതോണ്ട് ഞാനെന്നും അമ്മുവിന്റെ പേര് പറയൽ ഒരു ശീലമാക്കിയിരുന്നു.. ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ എന്റെ അന്നത്തെ വിശേഷങ്ങൾ അന്വേഷിക്കാൻ ചേച്ചി വരുമ്പോൾ ഞാനാദ്യം എടുത്തിടുന്നത് അമ്മുവിന്റെ കാര്യമാണ്
അത് കേൾക്കുമ്പോൾ വന്ന സ്പീഡിൽ തന്നെ ചേച്ചി തിരിച്ചു പോകും.. പിന്നെ രാത്രി അതിന്റെ ബാക്കിയായി ഒരു യുദ്ധം
അങ്ങനെ ഉള്ള എന്റെയും ചേച്ചിയുടെയും ഇടയിലേക്കാണിപ്പോ എല്ലാം കൂടെ തുള്ളിച്ചാടി വരാൻ പോണത്
“ഇന്നിവിടെ എന്തെങ്കിലും ഒക്കെ നടക്കും..”
ഒരാത്മഗതം പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ നിന്നെണീറ്റു
ആദ്യം ചേച്ചിയെ ഒന്ന് സോപ്പിട്ടു നിർത്തണം