പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
Pranayam Kadhaparanja Manjukaala Decemberil
Authro : Sakshi Anand
പ്രിയരേ …പ്രിയ സുഹൃത്ത് , സൈറ്റിലെ പ്രതിഭാധനയായ എഴുത്തുകാരി ,” സിമോണ”യുടെ….ഒറ്റ അദ്ധ്യായത്തിൽ അവസാനിക്കുന്ന ” ഒരു കഥ ”യ്ക്കായി പരിശ്രമിച്ചു കൂടെ ?…. എന്ന ചോദ്യത്തിന് – ആവാമല്ലോ !….എന്ന ഉത്തരത്തിൽ നിന്നുവന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത് .പക്ഷേ …കൊടുത്ത വാക്ക് പൂർണ്ണമായി പാലിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല . ഒന്നാമത് ,എഴുതി വന്നപ്പോൾ ഉണ്ടായ ദൈർഘ്യo കാരണം …. ഒരൊറ്റ അദ്ധ്യായം കൊണ്ടിതു തീർക്കാൻ കഴിഞ്ഞില്ല . പിന്നെ ….കഥ , കരുതിയതിലും ഒരുപാട് വൈകിയും പോയി. ” ഈ അന്യായങ്ങൾക്കു ” സിമോണയും മാന്യവായനക്കാരും പൊറുക്കുക !. ഒരു പ്രണയകഥ ആണോ ഇത് എന്ന് ചോദിച്ചാൽ…അതൊന്നും എനിക്കറിയില്ല . പ്രണയകഥ എന്ന രീതിയിൽ മറ്റൊരു പരീക്ഷണം !…അത്രയേ പറയാനുള്ളൂ . ” പ്രണയം ” കണ്ടും , കേട്ടും , അറിഞ്ഞും, വായിച്ചും ഒക്കെയുള്ള അനുഭവമേയുള്ളു .എഴുത്തിൽ ഇത് ആദ്യം….. അതിനാൽ അത് വായനയിൽ എത്രത്തോളം കടന്നു ചെല്ലും എന്നറിയില്ല . ഒരു പൈങ്കിളി ” ലെവൽ ” എങ്കിലും എത്തിയെന്ന് അറിഞ്ഞാൽ ”വലിയ സന്തോഷം ”ആകും !. വായിക്കാൻ തോന്നുന്നവർ….വായിച്ചു അഭിപ്രായം അറിയിച്ചാൽ , തരക്കേടില്ല !. രണ്ട് അദ്ധ്യായം ഉള്ള, ഇതിൻറെ വായനയുടെ ഒഴുക്കിന് ” അല്പം മസാല ( കമ്പി ) ചേർത്തിട്ടുണ്ട് .അതിനും വലിയ ഉറപ്പൊന്നുമില്ല , രുചിച്ചാ രുചിച്ചു !. ” ഈ കടുംകൈ ” ഇങ്ങനെ ഒരാൾ പറഞ്ഞിട്ട് എഴുതിയതിനാൽ ….ആ ” പാപഭാരം ”കൂടി ആ ആളുടെ തലയിൽ കെട്ടിവക്കുന്നു !….” സിമോണ ”ക്കായി ഒരു സമർപ്പണം എന്നപേരിൽ അർപ്പിക്കുന്നു .ഇതിൻറെ ”ശാപം ” ഏറ്റ്….നാളെ അവർ എന്നെ ജീവനോടെ വിട്ടാൽ….വീണ്ടും കാണാം എന്ന ഉറപ്പോടെ , എല്ലാർക്കും…..നല്ലൊരു പുതുവർഷം ആശംസിച്ചുകൊണ്ട്……സ്വന്തം സാക്ഷി !.
വീണ്ടും ഒരു ഡിസംബർ കൂടി !. വീണ്ടും ഒരു മഞ്ഞുകാലം കൂടി !. ഡിസംബർ ആദ്യത്തെ ആ തണുത്ത വൃശ്ചികമാസ പുലരിയിൽ പ്രകൃതി മുഴുവൻ മഞ്ഞിൽ കുളിച്ചു ഈറനായി നിന്നു . എന്നത്തേയും പോലെ അന്നും സാധാരണമായ ഒരു ദിവസം . കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടേ ഉളളൂ . സമയം ആറു മണി കഴിഞ്ഞെങ്കിലും പകലോൻ തണുപ്പ് കാലത്തിൻറെ വരവറിയിച്ചു ,മെല്ലെ നിദ്രവിട്ടു ഉണർന്നു വരുന്നതേയുള്ളൂ .