ആണൊരുത്തൻ
Aanoruthan | Author : Lee child
ഞാനിപ്പോൾ ഇവിടെ അവതരിപ്പിക്കാൻ പോകുന്നത് ഒരു gray ഷെഡ് ഉള്ള നായകനെയാണ്…
അയാൾക്ക് ഈ കഥയിൽ സർവാധിപത്യം ഉണ്ടാകും…
ടാ കേശു…
എന്താ അച്ഛാ…
എടാ ഈ കോളേജിലെ കണക്കൊക്കെ ഒന്ന് നോക്കാമോ…
കണക്കൊക്കെ ഞാൻ ഓൾറെഡി നോക്കിവെച്ചതാണ് അച്ഛാ..
അതല്ല പുതിയതൊന്നും വന്നിട്ടുണ്ട്…
പുതിയ കണകോ?..
ആ നീ നോക്ക്…
ഞാൻ അച്ഛൻ പറഞ്ഞത് കേട്ടിട്ട് ആ കണക്കിലേക്ക് നോക്കി… പറയും പോലെ ഈ മാസം സ്കൂളിൽ ക്കുറിച്ച് അധിക ചെലവ് വന്നിട്ടുണ്ട്… അന്നുവൽ ഡേ പ്രോഗ്രാമിന്റെ…
ഒരു അരമണിക്കൂർ അച്ഛാ…ഞാനിതുവേഗം ടാലി ആക്കി അയക്കാം…
ആ ശരി…
ഡാ ഇന്ന് നിനക്ക് കോളേജിൽ എക്സാം ഒന്നുമില്ലേ…
ആ..എക്സാം ഉണ്ട്…
പഠിച്ചിട്ടില്ലേ…
എന്താ അച്ഛാ ഇങ്ങനെയൊക്കെ ചോദിക്കുന്നേ…
നിന്റെ തന്തയായിപ്പോയി.. അതു കൊണ്ട് നിന്നോട് ചോദിക്കുന്നു…
ആ ഡയലോഗിലൊരു ഊക്കലുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…
അച്ഛാ ഒന്ന് പോ…
ശരി ശരി പണി നോക്ക്….
കോളേജിന്റെ കണക്കിലൂടെ എന്റെ മനസ്സ് ഊനാൻ തുടങ്ങി…
________________
ഞാൻ കേശു.. ശരിക്കുമുള്ള പേര് അഥർവ് വിജയരാഘവ്.. അച്ഛന്റെ പേര് വിജയരാഘവൻ എന്ന് തന്നെയാ കേട്ടോ…
😅.. അമ്മ സേതുലക്ഷ്മി… ഇപ്പോൾ ഹൗസ് വൈഫ്… ഞാനിപ്പോൾ എക്കണോമിക്സ് തേർഡ് ഇയർ പഠിക്കുന്ന വിദ്യാർത്ഥിയാണ്..
പഠിക്കുന്നത് ആകട്ടെ എന്റെ അച്ഛന്റെ കോളേജിലും…
ഞെട്ടേണ്ട..പറഞ്ഞാൽ ശരിയാ.. എന്റെ അപ്പൂപ്പൻ ദിവാകരമേനോൻ ആയകാലത്ത് ഒരു പ്രതാപശാലിയായ മനുഷ്യനായിരുന്നു… അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കയ്യിൽ ഒരുപാട് അളവറ്റ സ്വത്തുക്കൾ ഉണ്ടായിരുന്നു… അദ്ദേഹത്തിന് അഞ്ച് മക്കളായിരുന്നു.. രണ്ടാണും മൂന്ന് പെണ്ണും… ഇതിൽ ഏറ്റവും ഇളയ ആളാണ് എന്റെ അച്ഛൻ… അപ്പൂപ്പന്റെ കാലശേഷം ഓരോ അവരവരുടെ കഴിവിനനുസരിച്ചുള്ള ഓരോരോ സ്ഥാപനങ്ങൾ കൊടുത്തു…