പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Posted by

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9

Perillatha Swapnangalil Layichu 2.9 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


കഥാപാത്രങ്ങൾ

ഹൃതിക്

റാഷിക (ഹൃതിക് സ്നേഹിക്കുന്ന കുട്ടി) & ആഷിക (ഇരട്ടകൾ)

ലോഹിത് & സമീർ (ഹൃതികിന്റെ സുഹൃത്തുക്കൾ)

അലൈല (സമീറുമായി കല്യാണം കഴിക്കാൻ പോവുന്ന കുട്ടി)

ശ്രീഹരി (ആഷിക്കയുടെ കാമുകൻ / സമീറിന്റെ കൂടെ ബിസിനെസ്സിന് സഹായിക്കുന്നു)

ശ്രേയ (ബിസിനസ് കോൺസ്റ്റൽറ്റന്റ്)

 

“ഡി ഉറങ്ങിയോ…” ആഷിക റാഷികയോട് ചോദിച്ചു. അവളിൽ നിന്നും പ്രതികരണം ഒന്നും വരാത്തത് കണ്ടപ്പോ ആഷിക അവളെ കൂടുതൽ മുറുക്കെ കെട്ടിപിടിച്ചു.

“നീ നാളെ മുതൽ നിന്റെ റൂമിൽ തന്നെ കിടന്ന മതി കേട്ടോ… പിന്നെ ഉറങ്ങാൻ കിടന്ന ഉറങ്ങിയോ ഉറങ്ങിയോ എന്ന് 5 മിനിറ്റ് കൂടുമ്പോ ചോദിക്കണം എന്ന് ഇല്ല” റാഷിക മറുപടി കൊടുത്തു.

“സ്നേഹം കൊണ്ട് ചോദിച്ചതല്ലേ ചക്കരേ…” ആഷിക ചോദിച്ചു.

“നീ ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് നേരമായ ഞാൻ ശ്രെദ്ധിക്കുന്നു, എന്തൊക്കയോ ചെയുന്നു, പറയുന്നു… സത്യം പറ നിനക്ക് എന്ത് പറ്റി…” റാഷിക ചോദിച്ചു. ആഷിക മറുപടി ഒന്നും കൊടുക്കാതെ കണ്ണുകൾ മുറുക്കി അടച്ചു.

“ഡി ഉറങ്ങിയോ…” രാശിക ചോദിച്ചു, ശേഷം അവളെ പിടിച്ച് കുലുക്കാൻ തുടങ്ങി. ആഷികയുടെ മുഖം കണ്ടപ്പോ അവൾക്ക് ദേഷ്യം പിടിക്കുന്നുണ്ട് എന്ന് റാഷികക്ക് മനസ്സിലായി…

“എന്നെ എന്തും ചെയ്യാം, ഞാൻ ചെയ്‌താൽ ആണ്… ഇനി ചോദിച്ച് വരുമാളോ നീ ഓരോ സഹായം, മോഹിനിയാട്ടം അത് ഇത് എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നാൽ ഉണ്ടാലോ…” എന്നും പറഞ്ഞ് റാഷിക തിരിഞ്ഞ് കിടന്നു. ഇതെല്ലാം കേട്ട് ആഷിക ഒരു ചിരിയോട് കൂടി റാഷികയെ പിടി വിടാതെ കിടന്ന് ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *