ഉയരങ്ങളിൽ 4
Uyarangalil Part 4 | Author : Jay | Previous Part
എന്റെ മുറി വീണ്ടും റെഡിയാക്കി ഞാൻ അതിൽ താമസം തുടങ്ങി. ഒരുദിവസം മുത്തശ്ശനും മുത്തശ്ശിയും കൂടി ബാംഗ്ലൂരിൽ ഉള്ള ചെറുമക്കളെ കൊണ്ടുവരാൻ പോയി. എന്നെ കൂടെ കൂട്ടാൻ അവർ ആവുന്നതിന്റെ അപ്പുറം ശ്രെമിച്ചു എങ്കിലും ഞാൻ ഒഴിഞ്ഞുമാറി. അങ്ങനെ എന്റെ തെന്മലയിലുള്ള ജീവിതത്തിനു ഒരു അവസാനം വരാൻ പോവുന്നു. അതിനുള്ള ടിക്കറ്റുമായിട്ട് ധർമജൻ വീട്ടിൽ വന്നു.
അവരെ എയർപോർട്ടിൽ കൊണ്ടു വിടാനും ഞാൻ പോയില്ല. എന്തോ മനസിന് ഒരു വല്ലായ്ക. ചിലപ്പോൾ ഇവരെയെല്ലാം മിസ്സ് ചെയ്യും എന്നുള്ളത്കൊണ്ടാവും. അവർ ബാംഗ്ലൂരിലേക്ക് പോയി രണ്ടാമത്തെ ദിവസം ഷീലേച്ചി അവരുടെ സ്വന്തം വീട്ടിലേക്ക് പോവാൻ എന്നോട് അനുവാദം ചോദിച്ചുവന്നു. മുത്തശ്ശൻ ഇല്ലാത്തതുകൊണ്ട് തറവാട്ടിലെ പ്രധാനകാരണവൻ ഇപ്പോൾ ഞാൻ ആണല്ലോ. എനിക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അവരോട് പോയ്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഒരുമാതിരി കഴച്ചമഴ തുടങ്ങി. ഷീലേച്ചി എനിക്കുള്ള ഭക്ഷണമെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. പുറത്തുള്ള മഴയും അസ്വദിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നുകൊണ്ട് മഴയും ആസ്വദിച്ചുകൊണ്ട് ചായ കുടിക്കുന്നതിനു ഇടയിൽ ചേച്ചി കയറി വന്നു. മുത്തശ്ശൻ കുറച്ച് പൈസ കൊടുക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിയുടെ വീട്ടിൽ ആകെ വയ്യാത്ത ഒരു അമ്മ മാത്രമേ ഉള്ളു. അവരെ കാണാൻ ആണ് ഈ പോക്ക്. കുറേനേരം ഞങ്ങൾ മഴയും നോക്കി വർത്തമാനം പറഞ്ഞുകൊണ്ട് നിന്നു. മഴതോരുന്നില്ല ഞാൻ ഷീലേച്ചിയെ നോക്കി
ഇന്നിനി പോണോ ചേച്ചി? അവരെ വിടുന്നതിൽ എനിക്ക് ഒരു മടിയുണ്ടായിരുന്നു.
അയ്യോ പോണമെടാ അമ്മയ്ക്ക് സാധനം എല്ലാം വാങ്ങികൊടുക്കണം. പാവത്തിന്റെ റേഷൻ എല്ലാം തീർന്നുകാണും.
അവരുടെ കുറച്ചുനേരത്തെ വാർത്തമാനത്തിൽ നിന്നും തന്നെ പിടിവാശിക്കാരിയായ അവരുടെ തള്ളയുടെ ഏകദേശരൂപം മനസിൽ വന്നിരുന്നു.
ചേച്ചിക്ക് അവിടെ ഇന്ന് നിൽക്കണം എന്നുണ്ടോ? ഇന്നുതന്നെ തിരിച്ചുവരുമെങ്കിൽ ഞാൻ കൊണ്ടുവിടാം.