കാട്ടിലെ കനകാംബരം
Kaattile Kanakambaram | Author : Manmadhan
എന്തായാലും ഞാൻ……. എനിക്ക് എൻ്റെ സ്വന്തം പേര്….. നിലനിർത്താനായി…. ManuS എന്നുള്ളത് ഈ കഥ മുതൽ “മന്മഥൻ(ManuS)” എന്ന പേരിലേക്ക് പരിവർത്തനം ചെയ്യുന്നു…..
എല്ലാവരുടെയും അനുഗ്രഹങ്ങളോടെ എൻ്റെ പുതിയ കഥ തുടങ്ങട്ടെ……
“കാട്ടിലെ കനകാംബരം”
മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പ്…. സന്ധ്യ കഴിഞ്ഞു….. നേരത്തെ തന്നെ ഇരുട്ട് പടർന്നിരുന്നു, സമയം ഏഴായി….. കുളി കഴിഞ്ഞ് വെള്ളമുണ്ടും ഒരു ഓറഞ്ച് കളർ ഷർട്ടും അണിഞ്ഞ് ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി എൻ്റെ പ്രീയപ്പെട്ട മീശ ഒന്ന് ചുരുട്ടി മുണ്ടൊന്ന് മടക്കി കുത്തി ഷർട്ടിൻ്റെ രണ്ട് കൈകളും തെറുത്തു കയറ്റി സ്വന്തം രുപം….. ഒന്ന് കണ്ണാടിയിൽ നോക്കി…… ഉം…. കുഴപ്പമില്ല….. കൊള്ളാം…. കണ്ണാടിയിലെ എന്നെ ഞാൻ തന്നെ പുകഴ്ത്തി…..
ദേവസ്യ ചേട്ടൻ്റെ കയ്യീന്ന് വാങ്ങിയ വാറ്റ് കട്ടിലിൽ എന്നെ നോക്കി ചിരിച്ചു… വാറ്റ് എന്ന് പറഞ്ഞാൽ നല്ല ഒന്നാന്തരം അങ്ങാടി വാറ്റ്….. പുള്ളിയുടെ വാറ്റ് ഇവിടെ പ്രസിദ്ധമാണ്.. ഒരെണ്ണം വെള്ളം ചേർക്കാതെ പിടിച്ചാൽ അവനാ തൊണ്ടയിൽ നിന്ന് ഇറങ്ങി കുടല് വഴി വയറ്റിൽ എത്തി ആമാശയത്തിൽ ഒക്കെ ഒന്നു കറങ്ങി തിരികെ ഗ്യാസായി വീണ്ടും ഒന്നു മുകളിലേക്ക് പാഞ്ഞ് കയറി മൂക്കുവഴി ഒരു വരവ് വരും… ആ സമയത്ത് മൂക്കിന് മുന്നിൽ ഒരു തീപ്പട്ടി എടുത്ത് ഉരച്ച് കത്തിച്ചാൽ തീ പാറും…. അമ്മാതിരി കിടിലം സാധനം….. പോണ വഴി കത്തിയെരിഞ്ഞാണ് പോണത്… ആദ്യത്തെ ഊറ്റ് പുള്ളി ഇപ്പോ എനിക്ക് വേണ്ടി മാറ്റിവയ്ക്കും….. നമ്മള് ഫോറസ്റ്റ് റേഞ്ച് ആപ്പീസറല്ലെ…… അതിൻ്റെ ഒരു ഇത്….. സാധാരണ പുള്ളിക്കാരൻ വീട്ടിലേക്ക് കൊടുത്ത് വിടാറാണ് പതിവ്…… പക്ഷെ ഇന്ന് വരും വഴി ഞാൻ അങ്ങോട്ട് പോയി വാങ്ങിച്ചു….. ഇന്ന് ശനിയാഴ്ച സാധനം എനിക്ക് അത്യാവശ്യമായത് കൊണ്ട്……
പോയത് എന്തായാലും നന്നായി കണ്ണിന് ഒരു നല്ല നയന സുഖം കിട്ടി….. ദേവസൃയേട്ടൻ്റെ മകൾ ബെൻസി…… രണ്ട് ദിവസം മുമ്പ് കണ്ടപ്പോൾ പുള്ളിക്കാരൻ പറഞ്ഞാരുന്നു…. മോള് ബന്ധം വേർപെടുത്തി വീട്ടിൽ വന്നിട്ടുണ്ടെന്നും…. ഒരു ചെക്കൻ ഉണ്ട് അവൻ്റെ പഠിത്തവും കാര്യവും ഒക്കെ ഇനി പുള്ളിക്കാരൻ്റെ തലവേദനയായെന്നും ഒക്കെ…… അവളെ പറ്റിയാൽ ഒന്ന് കാണാം എന്നും കൂടെ കരുതിയാണ് ഞാൻ അതു വഴി പോയതും….. അത് വേറെ കാര്യം…… കാരണം ഞാൻ ഇപ്പോൾ ഒന്നും വച്ച് താമസിപ്പിക്കാറില്ല…. കാരണം ശങ്കരേട്ടൻ്റെ കാര്യത്തിൽ ഞാൻ ചിന്തിച്ചത് പോലെ ആകാതിരിക്കാൻ…… ഒന്നും മനസ്സിലായില്ല അല്ലെ….. എല്ലാം വായിക്കുമ്പോൾ താനെ മനസ്സിലാകും….. എന്തായാലും അത്രടം പോയത് വെറുതെ ആയില്ല…..