ഗൂഫി ആൻഡ് കവാർഡ് [Jumailath]

Posted by

ഗൂഫി ആൻഡ് കവാർഡ്

Goofy and coward | Author : Jumailath


“കഴിച്ചു കഴിഞ്ഞിട്ട് വർഗീസ് ചേട്ടന്റെ  അടുത്തൊന്നു പോണം. നമ്മള് വന്നത് പറയണ്ടേ ”

പത്തിരിയും ചിക്കനും കടിച്ചു പറിക്കുന്നതിനിടെ രേണു പറഞ്ഞു.

 

സാധനങ്ങളൊക്കെ അടുക്കി പെറുക്കി വെച്ചു ആകെയൊന്ന് വൃത്തിയാക്കി കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ മഠത്തു വീട്ടിൽ ഗീവർഗീസിനെ കാണാൻ പുറപ്പെട്ടു. അര കിലോമീറ്ററിലേറെ ഉണ്ടാവും. ഒറ്റയടി പാതയുടെ ഇരു വശത്തും ഏക്കറുകളോളം കാപ്പിതോട്ടമാണ്. ഇടയിൽ കുരുമുളകും ഉണ്ട്. തോട്ടത്തിന് വടക്ക് നേരെ താഴത്തായി  ചെറിയ ഒരു കുന്നിൻ മുകളിൽ ഒഴിഞ്ഞു കിടക്കുന്ന പാടം. പാടത്തിനു നടുവിൽ വലിയൊരു കുളം. ഒരു വശത്തു ഉയരമുള്ള കയ്യാലയുള്ളതുകൊണ്ട് ഇവിടുന്നു നോക്കിയാൽ കാണില്ല. പാടത്തിന്റെ പിൻ വശത്തു കവുങ്ങാണ്.

കൂട്ടത്തിൽ എന്തൊക്കെയോ ആയുർവേദ മരുന്നിനുള്ള ചെടികളും ഉണ്ട്. കിഴങ്ങോ വേരോ എന്തൊക്കെയോ ഉണക്കി പൊടിച്ച് മൈസൂർക്ക് കൊടുത്ത് വിടും. അവിടുന്ന് വേറെ എങ്ങോട്ടൊക്കെയോ പോകും. അതിനു നടുവിൽ കൂടി കുളത്തിൽ നിന്നുള്ള വെള്ളം ഒഴുകുന്ന ഒരു കൈത്തോട് ഉണ്ട്.

വേനലിൽ കുളത്തിലെ വെള്ളം കുറഞ്ഞതുകൊണ്ട് വറ്റിയതാണ്. വെള്ളമുണ്ടെങ്കിൽ അത് പറമ്പിന്റെ പടിഞ്ഞാറെ അറ്റത്തു കൂടെ ഒഴുകുന്ന ഒരു ചോലയിൽ ചെന്ന് ചേരും. പുഴയാണ് എന്നൊക്കെ പറയുന്നു. അത്രക്ക്‌ വലുപ്പമൊന്നുമില്ല. ബോർഡറിൽ പാടങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന ഒരു നീർച്ചാൽ. അത്രേ ഉള്ളൂ. പാടത്തിൻ്റെ പടിഞ്ഞാറെ അറ്റത്തു ഒരു പതിയാണ്. കാപ്പിതോട്ടം കഴിഞ്ഞാൽ പിന്നെ സർപ്പകാവാണ്.

Leave a Reply

Your email address will not be published. Required fields are marked *