ഗീതാഗോവിന്ദം 7
GeethaGovindam Part 7 | Author : Kaaliyan | Previous Part
അടുത്ത രണ്ടു ദിവസം ഷോപ്പിംങ്ടായിരുന്നു. ഷോപ്പിംങ് എന്ന് വച്ചാൽ ഡ്രസ്സായിരുന്നു അധികവും. ആകെ തിരക്ക്. എന്തൊക്കെ ഏതൊക്കെ ഡ്രസ്സുകളാണെടുത്തതെന്ന് എടുത്തവർക്ക് പോലും ഒരു പിടിയില്ല. പെണ്ണുങ്ങളാണേൽ പറയണ്ട .
ടെക്സ്റ്റൈൻസിൽ കേറിയാൽ പിന്നെ ഇരുട്ടുന്നതും വെളുക്കുന്നതൊന്നും അവരറിയില്ല. ഗീതൂനെ കിട്ടാൻ കൂടിയില്ല. ഞാനും അരവിന്ദും ചുമ്മാ അവിടൊക്കെ കറങ്ങിനടന്നു. ചങ്കരനാണേൽ പെണ്ണുങ്ങളേക്കാൾ അപ്പുറം അവൻ അവരുടെ ഇടേലാണ് സകല നേരവും. അമ്മാവൻമാര് അവരുടെ വഴിക്ക്. അരവിന്ദ് കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ വഴിയാധാരമായേനെ .
“അളിയാ എനിക്കൊരൈഡിയ കല്യാണത്തിന് നമ്മുക്ക് പാന്റ ഇട്ടാലാ…..? ഒരു വെറൈറ്റിയ്ക്ക് ….? ”
“വേണ്ടടാ നമ്മുക്ക് നിക്കറും ബനിയനും ഇടാം… അവന്റൊരു ഐഡിയ ”
“ടാ ഞാൻ പറഞ്ഞത് മറ്റതാ ഈ ഷാറുക്കും ഹൃത്വിക്കുമൊക്കെ കല്യാണത്തിനിടില്ലേ. പൈജാമ …. ”
“ഒ അത് ….കൊള്ളാം പക്ഷെ അത് വേണ്ടെട അരവിന്ദേ… ഒരു മാതിരി ചുരിദാറ് പോലെ. നമുക്ക് നമ്മുടെ മുണ്ടല്ലേ ഒരു ഐശ്വര്യം. ഒരു ഷോർട്ട് കൂർത്ത യും കസവ് മുണ്ടും . ”
“ആഹ് അത് കലക്കും ….. ”
“അരവിന്ദേട്ടാ ഒന്നിങ് വന്നേ….. ഇന്ദുവാണ് അവന്റെ ഭാര്യ. അളിയാ ദേ ഇപ്പൊ വരാം.”
“ഓ..ഓ…. ” അങ്ങനെ അവനും പോയി.
അടുത്ത ദിവസം ജുവലറി ആയിരുന്നു ലക്ഷ്യം. അധികമൊന്നുമെടുത്തില്ല. അങ്ങനെ മൂന്ന് ദിവസത്തെ അധ്വാനത്തിന് ശേഷം നാലാം നാൾ വിശ്രമം. അഞ്ചാം ദിവസം വീണ്ടും എല്ലാവരും ഉഷാറായി. ഒരുക്കങ്ങൾ തകർത്ത് തുടങ്ങി. അങ്ങനെയിരിക്കെയാണ് ആ പ്രശ്നം വന്നത്. പ്രശ്നം നിസാരം . വെസ്സിംഗ് ഫോട്ടോഗ്രഫി.
ആവണിയ്ക്ക് അവളുടെ മാര്യേജ് അടിപൊളിയായി വീഡിയോ പിടിക്കണം. കല്യാണത്തിന്റെ ഒരുക്കം മുതൽ എല്ലാം പ്രൊഫഷണലായി ഒരു ടീം ഫോട്ടോഗ്രാഫേഴ്സ് പകർത്തണം. ഇപ്പഴുത്തെ പിള്ളേര് ടെ ആഗ്രഹം .സ്വഭാവികം. അതിനെന്തായാലും ഫോട്ടോഗ്രാഫേഴ്സ് ഒരാഴ്ച മുമ്പേ വന്ന് ഇവിടെ തങ്ങേണ്ടിവരും. ഇവ്ടെയാണ് പ്രശ്നം .മുത്തശ്ശി ഇത് സമ്മതിക്കുന്നില്ല.