ഗുരമ്മ
Guramma | Author : Sorba
കഴിഞ്ഞ 3 മാസമായി യാതൊരു ജോലിയും ഇല്ലാതെ ഒരു സുഹൃത്തിന്റെ ദയയിൽ സുഭിക്ഷമായ ഭക്ഷണവും മദ്യവുമായി കഴിയുക ആയിരുന്നു ഞാൻ.. ജോലിക്ക് പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരെന്നെങ്കിലും അവ തേടി പോകാൻ എന്നും എനിക്ക് മടി ആയിരുന്നു.. മാസങ്ങളോളം ചില നല്ലവരായ സുഹൃത്തുക്കളോടൊപ്പം കഴിയും..
അവർ എനിക്ക് ഭക്ഷണവും മദ്യവും തരും, എനിക്കായി ജോലി അന്യോഷിക്കും.. അങ്ങനെ ആണ് കുറച്ചു നാളുകളായുള്ള എന്റെ ജീവിതം.. കുറുപ്പ് എന്ന എന്റെ സുഹൃത്തിന്റെ ഒപ്പം ആണ് ഇപ്പോൾ.. ഉച്ച ആകുമ്പോൾ കുറുപ്പിന്റെ ജോലി കഴിയും.. പിന്നീട് രാത്രി വരെ തീറ്റയും കുടിയും ആയി ഇരിക്കും.. കുറുപ്പ് ഇതിനിടയിലും എനിക്കായി ജോലി അന്യോഷിക്കുന്നുണ്ടായിരുന്നു.. 3 മാസത്തെ കുറുപ്പിന്റെ ശ്രമത്തിന് ശേഷം കുറുപ്പും നിരാശനാകാൻ തുടങ്ങി..
ഒരു ദിവസം വളരെ സന്തോഷവാനായി കുറുപ്പ് എന്റെ അരുകിൽ എത്തി.. കുറുപ്പിന്റെ സന്തോഷത്തിനു കാരണം കുറുപ്പ് എനിക്കായ് ഒരു ജോലി കണ്ടെത്തിയിരിക്കുന്നു.. അദ്ദേഹം എന്നോട് പറഞ്ഞു, നാളെ തന്നെ പുറപ്പെടണം, വയനാട് ആണ് സ്ഥലം, അവിടെ എന്റെ ഒരു സ്നേഹിതൻ ഉണ്ട്, രാമകൃഷ്ണൻ.. അയാളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. നീ നാളെ തന്നെ അവിടെ എത്തുക..
ആത്മാർത്ഥമായ് നന്ദി പറഞ്ഞു കൊണ്ട് ഞാൻ കുറുപ്പിന്റെ അടുത്ത് നിന്ന് യാത്രയായി..
കുറുപ്പ് തന്ന വണ്ടി കാശുമായി ഞാൻ വയനാട് എത്തി.. രാമകൃഷ്ണനെ കണ്ടെത്തി.. കുറുപ്പിന്റെ ഒരു കത്ത് എന്റെ കയ്യിൽ ഉണ്ടായിരുന്നു, അത് ഞാൻ അദ്ദേഹത്തെ ഏൽപ്പിച്ചു.. രാമകൃഷ്ണൻ നിറഞ്ഞ മനസോടെ എന്നെ സ്വീകരിച്ചു.. സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും കഴിക്കാൻ ഭക്ഷണവും അന്നത്തെ രാത്രി താമസിക്കാൻ ഒരു മുറിയും തന്നു..
രാവിലെ രാമകൃഷ്ണൻ എന്നെ വിളിച്ചുണർത്തി.. എന്റെ ജോലിയെ പറ്റി എന്നോട് പറഞ്ഞു.. അവിടെ അടുത്തുള്ള ഒരു തേയില എസ്റ്റേറ്റിൽ അസിസ്റ്റന്റ് കണ്ടക്ടർ ആണ്.. തേയില നുള്ളുന്ന ജോലിക്കാരെ നോക്കുക, അവരുടെ ജോലി ശ്രദ്ധിക്കുക, അവർക്ക് ആവിശ്യമുള്ള നിർദ്ദേശങ്ങൾ നൽകുക.. ഇതാണ് എന്റെ ജോലി.. മറ്റുള്ളവരുടെ ആശ്രയത്തിൽ മാത്രം കഴിഞ്ഞിരുന്ന എനിക്ക് എന്ത് ജോലിയും സ്വീകാര്യമായിരുന്നു..