ഏലപ്പാറയിലെ നവദമ്പതികൾ 2
Elapparayile Navadambathikal Part 2 | Author : Aashan Kumaran
[ Previous Part ] [ www.kkstories.com ]
കിട്ടിയ പ്രോത്സാഹനങ്ങൾക്ക് നന്ദി…. കമ്പി പ്രതീക്ഷിക്കുന്നവർക്ക് ഈ ലക്കവും നിരാശരാകേണ്ടി വരും…. തേല്ലോന്ന് ക്ഷമിക്കുക….
ഇത്തിരി ജോലിതിരക്കുകളുണ്ട്…. അതിനിടയിലും സമയം കണ്ടെത്തി എഴുതിയതാണ്…. ഇഷ്ടപെട്ടെങ്കിൽ ലൈക് അടിക്കുക… കമന്റ്സ് ഇടുക… ഇഷ്ടമായെങ്കിൽ മാത്രം മതി….
ഈ ഭാഗവും തുടങ്ങട്ടെ….
റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു…
ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു…
പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി…
റീന : ചേച്ചി… അയ്യാൾ..????????
ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു……..
വൻ തിരക്കായിരുന്നു ശ്രീയുടെയും ശാന്തിയുടെയും സംസ്കാര ചടങ്ങിന്…
വരുന്നവർ റീനയുടെ സങ്കടം കണ്ട് ഒപ്പം കരയാതെ മടങ്ങിയിരുന്നില്ല…..
ബാലന്റെ ഒക്കത്തുള്ള പാച്ചുവിനെ കണ്ട് കണ്ണു നനയാത്ത ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല….
ചടങ്ങിന് വന്ന എല്ലാവരും കൂടുതലും ശ്രദ്ധിച്ചത് ഒരേയൊരാളെ മാത്രമായിരുന്നു….
അയാളെ തന്നെയാണ് റീനയും ശ്രദ്ധിച്ചു കൊണ്ടിരുന്നത്….
വരുന്നവർ ഒക്കെ കണ്ടു തൊഴുതു മടങ്ങുമ്പോൾ മൃത ശരീരങ്ങളുടെ കാൽ ഭാഗത്തു മാറി നിന്നിരുന്ന അയാളെ റീന ദേവിയുടെ തോളിൽ കിടന്നു നോക്കികൊണ്ടിരുന്നു….
റീനയുടെ നോട്ടം മനസ്സിലാക്കിയ ദേവി റീനയുടെ താടിയിൽ പിടിച്ചു തന്റെ മുഖത്തേക്ക് തിരിച്ചു…
ദേവി : അതാണ് ശ്രീരാജ്…… രാജു……ശ്രീയുടെ ചേട്ടൻ…..
ആ വാക്കുകൾ റീനയ്ക്ക് ഞെട്ടലായിരുന്നു…. അല്പം മാറി നിന്നു കേട്ട ജോയ് മോനും അതൊരു ഷോക്ക് ആയിരുന്നു…
റീന ചിന്തിച്ചു…. ചേട്ടനോ… ഏതു ചേട്ടൻ…. ഇവിടെയുള്ള ചേട്ടൻ….. ഒരിക്കൽ പോലും തന്നോട് പറയാതിരുന്ന അല്ലെങ്കിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു ചേട്ടൻ….. ശ്രീജിത്തോ അല്ലെങ്കിൽ അമ്മയോ ഒരിക്കൽ പോലും സൂചിപ്പിച്ചിട്ടില്ല അങ്ങനൊരു ചേട്ടനെ പറ്റി…..