അലീന [SAiNU]

Posted by

അലീന   1

Alina Part 1 |  Author : SAiNU


ദെ സൈനു നീ കുറെ നേരമായല്ലോ മൊബൈലും പിടിച്ചോണ്ട് ഇരിക്കുന്നെ. നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ.

ആ പിന്നെ പോകാണ്ടിരിക്കാൻ പറ്റുമോ മോളെ. അല്ലേലെ കുറച്ചു ദിവസമായി ഓഫീസിൽ പോയിട്ട്.

അതെങ്ങിനെ ഈ മൊബൈലും കയ്യിൽ പിടിച്ചു ഇവിടെ ഇരുന്നാൽ എങ്ങിനെ പോകാന..

നീ പോകുന്നുണ്ടേൽ മോളെയും ഒപ്പം കൂട്ടിയേക്കണേ അവളെ സ്കൂളിലെ ക്ക് ന്ന്‌ ആക്കി കൊടുത്തേക്കു എനിക്ക് വയ്യ ഇനി ആ സ്കൂട്ടി എടുത്തു ആ തിരക്കിലൂടെ അങ്ങോട്ട്‌ പോകാൻ..

അപ്പൊ അതൊക്കെ ഏറ്റിട്ടല്ലേ നീ സ്കൂട്ടി പഠിക്കാൻ പോകണം എന്ന് സമ്മതം വാങ്ങിയെ.. എന്നിട്ടിപ്പോ.

അതേ സൈനു ഞാനിനി ഡ്രസ്സ്‌ ഒക്കെ മാറ്റി അവളെയും കൊണ്ട് പോകുന്നതിനേക്കാളും നല്ലതല്ലേ നീ ഏതായാലും അങ്ങോട്ട്‌ ആ വഴിക്കു തന്നേ അല്ലെ പോകുന്നെ..

അതാ.

എന്താ മോളെ അവിടെ ഒരു ശബ്ദം.

ഒന്നുമില്ല അമ്മായി ഞാൻ സൈനുവിനോട് മോള് സ്കൂളിൽ കൊണ്ട് വിടാൻ പറയുക ആയിരുന്നു.

ഹ്മ് അവൻ ഇനിയും ഓഫീസിൽ പോയില്ലേ മോളെ.

ഇല്ല ഉമ്മ ഇവിടെ മൊബൈലും നോക്കി ഇരിക്കുകയാ..

അത് കേട്ടതും ഞാൻ പെട്ടെന്ന് എണീറ്റു കൊണ്ട് എന്തിനാ സലീന.

എന്നെ വഴക്ക് കേൾപ്പിക്കുന്നത്.

കേൾക്കട്ടെ നല്ലോണം കേൾക്കട്ടെ എന്നാലെങ്കിലും ഈ മൊബൈലും കുത്തിപിടിച്ചുള്ള ഇരിപ്പൊന്നു ഒഴിവാക്കി കിട്ടുമല്ലോ…

 

എടി ഞാനൊരു കഥ എഴുതുകയായിരുന്നു.

എന്ത് കഥ നമ്മുടെ കഥ നീ എഴുതി തീർത്തില്ലേ..

ഇത് ആ കഥയല്ല പെണ്ണെ.

പിന്നെ വേറെന്താ കഥ.

നീ ഇതൊന്നു വായിച്ചു നോക്ക് എന്നിട്ട് പറയണേ.

അപ്പോയെക്കും ഞാൻ റെഡിയാകട്ടെ പിന്നെ മോളെ ഒരുക്കിയില്ലേ.

ഹ്മ് അവൾ നിന്നെയും കാത്തു ഇരിപ്പുണ്ട്..

അല്ല അവൻ ഇതുവരെ എണീറ്റില്ലേ

ഇല്ല

അവൻ കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ.. ചെറിയ കുട്ടിയല്ലേ.

ഹ്മ്

Leave a Reply

Your email address will not be published. Required fields are marked *