അർത്ഥം അഭിരാമം 7 [കബനീനാഥ്]

Posted by

അർത്ഥം അഭിരാമം 7

Ardham Abhiraamam Part 7 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


 

ഇരയെ കണ്ട വ്യാഘ്രം പാറക്കെട്ടിനു മുകളിൽ നിന്ന് പറന്നിറങ്ങി…….

അഭിരാമി ജലപാതത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നു പോയിരുന്നു……

മഞ്ഞിലൂടെയെന്നവണ്ണം തെന്നിത്തെറിച്ച് അജയ് വെള്ളത്തിലേക്ക് വീണു…

വീഴ്ചയുടെ ആഘാതത്തിൽ അവനൊന്നു മുങ്ങിപ്പോയി…

പുഴ , കുറച്ചു മുൻപിലായി, അദൃശ്യമാകുന്നത് അവൻ , മുങ്ങും നേരം കണ്ടു..

അതിനു താഴെ, ഗർത്തമാവാം…….

മുങ്ങി നിവർന്നപ്പോൾ അവൻ അഭിരാമിയെ ഒന്ന് തിരഞ്ഞു…

ഇല്ല…… !

കാണാനില്ല… !

“അമ്മാ………. ”

ചങ്കുപൊട്ടിത്തകർന്ന് അവൻ നിലവിളിച്ചു…

കാടും ജലപാതത്തിന്റെ ഹുങ്കാരവും മറികടന്ന് അവന്റെ ശബ്ദം പ്രതിദ്‌ധ്വനിച്ചു…

ഒരു പാറക്കഷ്ണം പോലും പിടിച്ചു നിൽക്കാൻ കിട്ടാതെ, അവൻ കൈകൾ വെള്ളത്തിൽ തുഴഞ്ഞ്, ചുറ്റും ഒന്നുകൂടി നോക്കി……

ഇല്ല…….!

അടുത്തെങ്ങും തന്റെ അമ്മയില്ല, എന്ന സത്യം അവനെ അടിമുടി തകർത്തുകളഞ്ഞു…

ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് കനം കൂടിത്തുടങ്ങി..

ബാഗിനകത്തും വെള്ളം കയറിത്തുടങ്ങിയത് അവനറിഞ്ഞു…

തലയ്ക്കു മുകളിലുള്ള പാറക്കെട്ടിനു മുകളിൽ, താൻ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടു ചെല്ലുന്നതും കാത്ത്, പുലി ശ്രദ്ധയോടെ ഇരിക്കുന്നത് അവൻ കണ്ടു……

പുലിക്കുട്ടി, പുലിയുടെ ഒരു വശത്തായി പുഴയിലേക്ക് നോക്കിയിരിക്കുന്നു……

ഒരു ഗർജ്ജനം കൂടി കേട്ടു……….

ജീവിതത്തിലാദ്യമായി നേരിട്ട് പുലിയുടെ ഗർജ്ജനം കേട്ട അവൻ വെള്ളത്തിൽ കിടന്ന് ഒന്ന് കിടിലം കൊണ്ടു…

അത് സമീപപ്രദേശങ്ങളെല്ലാം നടുങ്ങും വിധം ഭയാനകമായിരുന്നു……

സമീപത്തെ വൃക്ഷത്തലപ്പുകളിലിരുന്ന പക്ഷിക്കൂട്ടങ്ങൾ തലക്കു മുകളിലൂടെ ചിറകടിച്ചു ചിതറുന്നത് , ഒന്നുകൂടി മുങ്ങി നിവർന്ന അജയ് കണ്ടു..

ആസന്നമായ മരണം മുന്നിൽ കണ്ട്, ഹൃദയം തകർന്ന് അവൻ ഒന്നുകൂടി നിലവിളിച്ചു..

“അമ്മാ………. ”

തകർന്ന ഹൃദയത്തിന്റെ നിലവിളി , പുലിയുടെ ഗർജ്ജനത്തേക്കാൾ മാരകമായിരുന്നു..

പാറക്കെട്ടുകളിലും, ചുഴികളിലും പെട്ട് ചുറ്റിത്തിരിഞ്ഞ്, അവന്റെ ആക്രന്ദനം അലയൊലി കൊണ്ടു…

അടുത്ത നിമിഷം അജയ് ആ കാഴ്ച കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *