പാതിവരികൾ 02
Paathivarikal Part 2 | Author : Anjaneya Das
[ Previous Part ] [ www.kambistories.com ]
ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ, സന്ദർഭങ്ങൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..////
©
പാതി വരികൾ EP : 02
കോടതി വരാന്തയിലെ ചുവരിൽ എഴുതിവച്ചിരിക്കുന്ന വാചകത്തിലേക്ക് അദ്ദേഹം ഒന്നു നോക്കി ”
IN MATTERS OF CONSCIENCE, THE LAW OF THE MAJORITY HAS NO PLACE “……
ശേഷം അദ്ദേഹം മുന്നോട്ടു നടന്നു നീങ്ങി.
“കോടതി മുറിയിലെ സിംഗിൾ ജഡ്ജ് ബെഞ്ചിൽ, ജഡ്ജ് അനൂപ് നാഥ് മഹേശ്വർ വന്നിരുന്നു. കോർട്ട് റൂമിലെ വക്കീലന്മാരും പോലീസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ ഉള്ളവരും എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ജസ്റ്റിസ് അനൂപ്നാഥ് തന്റെ മുൻപിലുള്ള അശോകസ്തംഭത്തിന്റെയും പെൻ ഹോൾഡറിന്റെയും നടുവിലൂടെ മുൻപിലെ ആളുകളെ ഒന്നു നോക്കി, പിന്നെ ഇരിക്കാൻ കൈകൊണ്ട് ആവശ്യപ്പെട്ടു.
തന്റെ Vincent chase eyeglass എടുത്തു വെച്ചതിനുശേഷം തന്റെ മുന്നിലുള്ള ലാപ്ടോപ്പ് ഓൺ ചെയ്തു. മുൻപിലെ പ്രതികൂട്ടിന് അരികിൽ നിൽക്കുന്ന ചെറുപ്പക്കാരെ ഒന്നുകൂടെ നോക്കിക്കൊണ്ട് ജസ്റ്റിസ് അനൂപ്നാഥ് ടേബിളിന് പുറത്ത് വെച്ചിരുന്ന കേസ് ഫയൽ ഓപ്പൺ ചെയ്തു. ഫയലിലൂടെ ഒരു തവണ കൂടി കണ്ണോടിച്ച ശേഷം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി തന്റെ മുൻപിലെ gavel മേശയിൽ രണ്ട് തവണ തട്ടി കേസിന്റെ വിധി പറയുവാൻ ആരംഭിച്ചു
…………. “കേസ് നമ്പർ “C.No.751/**/### സുദർശന വധക്കേസിൽ പ്രതിയായി ഇവിടെ ഹാജരാക്കപ്പെട്ട കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർ, സാഹചര്യ തെളിവുകൾ നിരത്തി കുറ്റക്കാർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനോ പോലീസിനോ സാധിച്ചിട്ടില്ല. ഇവരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള പോലീസിന്റെ വ്യഗ്രത കോടതി മനസ്സിലാക്കുന്നു. ആയതിനാൽ നിരപരാധികളായ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവരെ പ്രതിസ്ഥാനത്തുനിന്നും ഈ കോടതി ഒഴിവാക്കുന്നു. ഒപ്പം യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനുള്ള മേൽ നടപടികൾക്ക് ഈ കോടതി ഉത്തരവിടുന്നു”………………………………………