എൻ്റെ കിളിക്കൂട് 8
Ente Kilikkodu Part 8 | Author : Dasan | Previous Part
ഇത് ഒരു പ്രണയകഥയാണ്. സെക്സ് ആവശ്യമുള്ളവർ ഈ കഥ വായിക്കേണ്ടതില്ല. ഈ സൈറ്റിൽ സെക്സിൻറെ അതിപ്രസരമുള്ള ഒരുപാട് കഥകളുണ്ട്. ആവശ്യമുള്ളവർ അത് വായിക്കുക. അങ്ങനെയുള്ളവർ ദയവുചെയ്ത് ഇത് വായിച്ച് ചൊറിയാൻ വരരുത്. എൻറെ ഒരു അപേക്ഷയാണ്.കഥ തുടരുന്നു.
……………………………………..
ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.
തിരിച്ച് ഞാൻ വീട്ടിൽ ചെല്ലുന്നത് ഇരുട്ടി തുടങ്ങിയപ്പോഴാണ് അമ്മുമ്മ വാതില്ക്കല് ഇരിപ്പുണ്ട്.
അമ്മൂമ്മ :- നീ എവിടെയായിരുന്നടാ ചെക്ക………
ആ വിളി കേട്ടപ്പോൾ പെട്ടെന്ന് കിളിയെ ആണ് ഓർമ്മ വന്നത്.
അമ്മൂമ്മ :- ആ പെൺകൊച്ച് ഒരുപാട് കരഞ്ഞാണ് പോയത്. നിന്നെ നോക്കി ഒരുപാട് നേരം അവർ ഇവിടെ നിന്നു. അവൾക്ക് നിർബന്ധം പിടിച്ചു നിന്നെ കണ്ടിട്ടേ പോകുന്നുള്ളുവെന്ന്. അവസാനം ഞാൻ പറഞ്ഞു, ഞാൻ പറഞ്ഞോളാം മോളെ പൊയ്ക്കോ. നിവൃത്തിയില്ലാതെ ആ പെങ്കൊച്ച് പോയി. പോയപ്പോഴാണ് ഞാൻ ഒറ്റപ്പെട്ടത്.
അതുകൂടി കേട്ടപ്പോൾ എനിക്ക് വിഷമം താങ്ങാൻ വയ്യാതെ ഞാൻ, എൻറെ മുറിയിലേക്ക് കയറിപ്പോയി. രാത്രി അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല. അന്നത്തെ രാത്രി ഞങ്ങൾ രണ്ടുപേരും പട്ടിണികിടന്നു.
രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി. നേരം വെളുത്ത് ഉടൻ എങ്ങനെയെങ്കിലും കിളിയെ കാണണം എന്നുള്ള ആഗ്രഹത്താൽ പെട്ടെന്നുതന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. ഏകദേശം പത്തു മണി ആകാൻ കാത്തിരുന്നു. ഉടനെ സൈക്കിൾ മടുത്തു ഞാൻ പുറത്തേക്കിറങ്ങുന്ന വഴി അമ്മൂമ്മ എന്നോട് ചോദിച്ചു ” നീ ഇത് എങ്ങോട്ടാ കാലത്തെ?”
ഞാൻ :- എനിക്ക് എസ് സിയുടെ ഒരു ബുള്ളറ്റിൻ വാങ്ങണം.
എന്നുപറഞ്ഞ് സൈക്കിളുമെടുത്ത് ടൗണിലേക്ക് പുറപ്പെട്ടു. പേര് വരുത്താൻ പി എസ് സിയുടെ ബുള്ളറ്റ് വാങ്ങി ഞാൻ പതിയെ കിളിയുടെ വീട്ടിലേക്ക്. ഞാൻ അവിടെ ചെല്ലുമ്പോൾ കിളിയുടെ അച്ഛനും അമ്മയും കിളിയും മാത്രമേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുഖം കണ്ടപ്പോൾ എനിക്ക് തോന്നി രാത്രിയിൽ ഉറങ്ങിയിട്ടില്ല, കരഞ്ഞിട്ടുണ്ട്. തലമുടി ഒന്നും വാരി കെട്ടാതെ ഭ്രാന്തിയെ പോലെ ഇരിക്കുന്നു.
അച്ഛൻ :- എന്താടാ മോനെ രാവിലെ തന്നെ?
ഞാൻ :- ഞാൻ ടൗണിൽ ഒന്ന് വന്നതാ ഒരു പി എസ് സിയുടെ ബുള്ളറ്റിൻ വാങ്ങണമായിരുന്നു. അമ്മൂമ്മ പറഞ്ഞായിരുന്നു കിളിയുടെ പോയെന്ന് കാണണം എന്ന്. അതുകൊണ്ട് ഇവിടെ വരെ വന്നു.
കിളിയുടെ അമ്മ വർത്തമാനം കേട്ട് വന്നു