രതി ശലഭങ്ങൾ 23
Rathi Shalabhangal Part 23 | Author : Sagar Kottappuram
Previous Parts
തിരക്കുകൾ കാരണമാണ് പേജുകൾ കുറയുന്നത് ..ക്ഷമിക്കുമല്ലോ അല്ലെ – സാഗർ !
മഞ്ജുവിന്റെ സ്വിഫ്റ്റ് കാർ എന്റെ അടുക്കലേക്ക് , ഞാനിരിക്കുന്നതിന്റെ അപ്പുറത്തെ സൈഡിലൂടെ പതിയെ വരുന്നുണ്ട്. എനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി. അപ്പൊ വിചാരിച്ച പോലല്ല..എന്നോട് ചെറിയ സ്നേഹം ഒക്കെ ഉണ്ട്! പക്ഷെ ഞാനാ സന്തോഷം പുറത്തു ഭാവിക്കാതെ ഗൗരവത്തിൽ തന്നെ ഇരുന്നു .മൊബൈലിലേക്ക് മുഖം താഴ്ത്തി നോക്കി.
മഞ്ജു ഞാനിരിക്കുന്ന സ്ഥലവും കടന്നു അല്പം മുന്നോട്ടു നീങ്ങി , വണ്ടികളിലാത്ത നേരം നോക്കി യൂ ടേൺ എടുത്തു നേരെ എന്റെ സൈഡിലേക്കെത്തി . ടയറുകൾ നിലത്തെ മണ്ണിൽ ഉരഞ്ഞു അല്പം പൊടി എന്റെ നേർക്കു ഉയർന്നു പൊങ്ങി , ഞാനതു കൈകൊണ്ട് തട്ടിയകറ്റി…! . മഞ്ജുവിന് നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എന്നെനിക്കു ആ നീക്കം കണ്ടപ്പോൾ തോന്നി. അത്യാവശ്യം വേഗത്തിൽ ആണ് ടേൺ ചെയ്തത് . ഒറ്റ കയ്യിൽ സ്റ്റിയറിങ് വേഗത്തിൽ കറക്കി മഞ്ജു ഞാനിരിക്കുന്ന സർവേക്കല്ലിനടുത്തേക്കു നീക്കി നിർത്തിയ ശേഷം ഗ്ലാസ് താഴ്ത്തിഎന്നെ നോക്കി .
വണ്ടിയുടെ ഉള്ളിൽ നിന്നുള്ള എയർ ഫ്രഷ്‌നർ ന്റെ സുഖമുള്ള ഗന്ധം ഗ്ലാസ് താഴ്ത്തിയപ്പോൾ എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാത്തത് കണ്ടു മഞ്ജുവിനും ദേഷ്യം വരുന്നുണ്ട്…
“ശ്ശ് …”
മഞ്ജു ശബ്ദം ഉണ്ടാക്കി എന്നെ വിളിച്ചു.
ഞാൻ മുഖം ഉയർത്തി നോക്കി .
“മ്മ്..എന്താ പോയില്ലേ ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
“പോയെങ്കി ?..”
മഞ്ജു ചിരിയോടെ തിരക്കി…
“പിന്നെന്തിനാ വീണ്ടും എഴുന്നള്ളിയെ, ആ വഴിക്കങ്ങു പൊക്കൂടാരുന്നോ ?”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .