ജീവിതമാകുന്ന നൗക 2
Jeevitha Nauka Part 2 | Author : Red Robin | Previous Part
സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.
അബു മുസ്തഫക്ക് വേണ്ടി വേട്ടയാടാൻ സലീം എന്ന സാത്താൻ ഇന്ത്യയിലേക്ക് തിരിച്ചു
മുംബൈ ഇന്ത്യ സലിം എന്ന സുഹയിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഇന്ത്യയിൽ എത്തി. ആദ്യം നേരെ ടാക്സി എടുത്തു നഗരത്തിലെ തന്നയുള്ള സാദാരണ ഒരു ലോഡ്ജിൽ മുറി സുഹയിൽ എന്ന പേരിൽ മുറി എടുത്തു. രണ്ടാം ദിവസം മനഃപാഠം പഠിച്ചു വെച്ചിട്ടുള്ള ഒരു ലോക്കൽ നമ്പർലിലേക്ക് വിളിച്ചു,
“ജലീൽ ഞാൻ സുഹയിൽ മാൽ എടുക്കാൻ വന്നതാണ്, നാളെ എട്ടു മണിക്ക് എത്തും,”
അപ്പുറത്തു ഫോണിൽ നിന്ന് രണ്ട് കൊട്ട് മാത്രം. പിന്നെ ഫോൺ കട്ടായി
രാവിലെ തന്നെ സലീം ബാഗ് പാക്ക് ചെയ്തു. ഒരു കവറിലായി സുഹയിൽ എന്ന പാസ്സ്പോർട്ടും ദുബായ് ഡ്രൈവിംഗ് ലൈസൻസും കൈയിൽ ഉള്ള ബാക്കി ഉള്ള കുറച്ചു US ഡോളറും സീൽ ചെയ്ത് നേരെ ഏഴു മണിയോടെ റൂം ചെക്ക് ഔട്ട് ചെയ്ത് ശേഷം ധാരാവിയുടെ അടുത്തുള്ള ഒരു ബാദ്ഷ സലൂണിലേക്ക് ടാക്സി വിളിച്ചു പോയി.
കുറച്ചു നേരത്തെ എത്തി അവിടെ തന്നെയുള്ള ഒരു വഴിയൊരു ചായ കച്ചവടക്കാരൻ്റെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് നിന്ന്. സലൂൺ തുറന്നിട്ടില്ല. ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പാക്കി ശേഷം കടയുടെ വശത്തുള്ള ചെറിയ ഇട നാഴിയിൽ നടന്നു . അവിടെ ഒരു ചെറിയ വാതിലിൽ ഉണ്ട് അതിൽ മുട്ടി. ഒരാൾ വാതിൽ തുറന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ആൾ. മുടിയൊക്കെ മൈലാഞ്ചി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്. സലീമിന് ആളെ അറിയാം. അല്ലെങ്കിൽ പഠിച്ചിട്ടുണ്ട്.