ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Posted by

ശ്രീനന്ദനം 4

Shreenandanam Part 4 | Author : Shyam Gopal | Previous Part


 

ആദ്യമേ പറയട്ടെ കുറച്ചു ജോലി തിരക്കുണ്ടായതു കൊണ്ടാണ് കഥ വൈകിയത്.. എന്നാലും മാക്സിമം സമയം എടുത്തു എഴുതിയിട്ടുണ്ട്… ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കരുത്

ശ്യാം ഗോപാൽ

 

പുത്തൻ വണ്ടിയും ഒരു പാടു പ്രതീക്ഷകളുമായി ആ മഹിന്ദ്ര താർ ഷോറൂം വിട്ടു പുറത്തേക്കിറങ്ങി..

 

ഞങ്ങൾക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു അച്ഛന്റെ ഗിഫ്റ്റ്, എന്താ പറയാ എന്ന് അറിയില്ലാ ചെറുപ്പത്തിൽ ഞാനും എലിയും ഒരു പാട് വിഷമിച്ചിട്ടുണ്ട്, ഒരു നല്ല കളിപ്പാട്ടം വാങ്ങാൻ പോലും ഞങ്ങളുടെ പേരെന്റ്സിന് അന്ന് ത്രാണി ഇല്ലായിരുന്നു, മുംബയിലെ ആ തിരക്കേറിയ നഗരത്തിൽ അവർ  കഷ്ടപെട്ടത്തിനു കണക്കില്ല, അത് കൊണ്ടാകണം ഇന്ന് അവർ ഞങ്ങളെ ഒരു കുറവും കൂടാതെ നോക്കുന്നത്, എന്റെ  കാൽ ആക്സിലാരേറ്ററിൽ അമർന്നു, വണ്ടി കുതിച്ചു.. കളക്ടറേറ്റിന്റെ സിഗ്നൽ എത്തിയപ്പോൾ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു പുതിയ വണ്ടി ആയതു കൊണ്ടാകണം, പിന്നെ ഞങ്ങളും മോശം അല്ലാലോ..

എടാ എനിക്കും ഒന്ന് ഓടിക്കാൻ തരണേ, ബാക്കിൽ ഇരുന്നു വിനു പറഞ്ഞു..

അയ്യടാ… അതൊക്കെ മനസ്സിൽ വച്ചാൽ മതി… ഈൗ വണ്ടി ഇവൻ കഴിഞ്ഞാൽ ഞാൻ ഓടിക്കും എന്നിട്ട് നീ ഓടിച്ചാൽ മതി..

ങേ..   അതിനു നിനക്ക് വണ്ടി ഓടിക്കാൻ അറിയോ, ഞാൻ എലിയോടു ചോദിച്ചു

നീ ഒക്കെ ബസിൽ അഭ്യാസം കാണിച്ചു നടക്കുന്ന ടൈമിൽ ഞാൻ അവിടെ അപ്പയുടെ മാന്വൽ ഗിയർ വണ്ടി ഓടിക്കുമായിരുന്നു.. അപ്പോള അവന്റെ ഓട്ടോമാറ്റിക്  താർ.. ഇതൊക്കെ നമുക്ക് പുഷ്പം

എനിക്കതൊരു പുതിയ അറിവായിരുന്നു, ദൈവമേ ഇനി എന്തൊക്കെ കാണണം

വണ്ടി നേരെ ശ്രീ നന്ദനത്തിലേക്കു കയറിയപ്പോൾ എല്ലാവർക്കും ആശ്ചര്യം, അച്ഛൻ അവരോടും പറഞ്ഞിരുന്നില്ലല്ലോ. പിന്നാലെ തന്നെ അച്ഛനും അപ്പൂപ്പനും എത്തി..

Leave a Reply

Your email address will not be published. Required fields are marked *