യോദ്ധാവ് 2 [Romantic idiot]

Posted by

യോദ്ധാവ് 2

Yodhavu Part 2 | Author : Romantic Idiot | Previous Part

 

Wallpaper 4k Assassin Creed Ezio 4k-wallpapers, assassins creed ...

ദിവസങ്ങൾ ശരവേഗത്തിൽ കണ്ടന്നുപോയി അന്നയും ഞാനും നല്ല സുഹൃത്തുക്കൾ  ആയതൊഴിച്ചാൽ വേറെ പുതുമ ഒന്നും ഉണ്ടായില്ല.

 

അഖി പറഞ്ഞപോലെ  അവളുടെ നിഷ്കളങ്കതയും  സംസാരവും  എല്ലാം മറ്റുള്ളവരെ അവളുമായി പെട്ടെന്ന് അടുപ്പിക്കും.

 

അങ്ങനെ ഹരിയേട്ടന്റെ സെന്റോഫ് പാർട്ടി എത്തി.

 

ഇത്രയും നാൾ സ്വന്തം ഏട്ടനെ പോലെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടനെ പിരിയുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു.

 

ജീവിതം അങ്ങനെ ആണ് പെട്ടന്നായിരിക്കും നമ്മുടെ കൂടെ  ഉണ്ടായിരുന്നവരെ നഷ്ടമാക്കുന്നത്.

 

പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തിരിച്ചു.

 

നല്ലോണം അടിച്ചതിനാൽ ഞാൻ റോഡും വണ്ടികളും ഒക്കെ ഡബിൾ ആയാണ് കാണുന്നത്.

 

ഞാൻ കാർ  വളരെ പതുക്കെ ആണ് ഓടിച്ചത്. വെറുതെ എന്തിനാണ് കള്ള് കുടിച്ച് വല്ലടത്തും കൊണ്ടുപോയി  കേറ്റുന്നത്.

 

അത് കൊണ്ട് തന്നെ അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് ഒരു മണിക്കൂർ കൊണ്ടാണ് എത്തിയത്.

 

എങ്ങനെയോ ഫ്ലാറ്റിൽ എത്തിയ ഞാൻ ബെഡിൽ കടന്നതും ഉറക്കത്തിലേക്കു വഴുതി വീണു.

 

 

രാവിലെ തലവേദനയോടെ  ഞാൻ എഴുനേറ്റു.

 

തല വെട്ടി പൊളിയുന്ന വേദന… ഇന്നലത്തെ  ഹാങ്ങ്‌ ഓവർ

 

ഇനി ഒരിക്കലും കുടിക്കരുത്……..  എല്ലാ കുടിയൻമാരും  പറയുന്ന സ്ഥിരം ക്ലീഷേ ഡയലോഗ്

 

ക്ലോക്കിലെ സമയം കണ്ട് ഞാൻ ഞെട്ടി.

 

“ദൈവമേ 8 മണിയായോ….! ”

 

“ഇന്നാ പുതിയ മാനേജർ ജോയിൻ ചെയുന്നത് ”

 

“അന്ന് തന്നെ വൈകി ചെന്നാൽ എല്ലാ ഇമ്പ്രെഷനും പോകും ”

 

ഞാൻ വേഗം റെഡിയായി ഇറങ്ങി. പതിവിലും വേഗത്തിൽ ഞാൻ  വണ്ടി  ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *