പ്രതിവിധി [വലിച്ചു നീട്ടിയത്] 3
Prathividhi Part 3 | Author : Joby Cheriyan | Previous part
ഒരുവിധം കിളികൾ തിരിച്ച് വന്ന ശേഷം ഞാൻ അവളോട് കുറച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു
ഞാൻ : നീ എന്തിനാടി എന്നെ തല്ലിയത്…?
അഞ്ചു: അമ്മ വീട്ടിൽ ഇല്ലെന്ന് വെച്ച് തോന്നിവാസം കാണിച്ചിട്ട് എന്നോട് ചൂടവുന്നോ….
ഞാൻ : ഞാൻ എന്ത് കാണിച്ചുന്ന്…?
അഞ്ചു : ഞാൻ ചായയും കൊണ്ട് കേറി വരുമ്പോ നീയും അവളും കൂടെ എന്ത് ചെയ്യുക ആയിരുന്നു.
ഞാൻ : അത് ഞങൾ ഒരു പടം കാണുകയായിരുന്നു…
അഞ്ചു : അതല്ല നിങ്ങള് കെട്ടിപിടിച്ച് ഇരുന്നതിനെ പറ്റി ആണ് ചോദിച്ചെ….
ഞാൻ : കെട്ടിപിടിച്ച് എന്നോ… അവള് എന്റെ കയ്യിൽ അല്ലേ പിടിച്ചേ…
അഞ്ചു : ആ അത് തന്നെ ആണ് ചോദിച്ചെ. പതിവില്ലാതെ അവള് ഇവിടെ വരുന്നു , നിന്റെ ഒപ്പം ഇരുന്നു മൂവി കാണുന്നു , രണ്ടും കൂടെ ഒട്ടി ഇരിക്കുന്നു , അമ്മ ഇവിടെ ഇല്ലെന്ന് വെച്ച് എന്തും ആകാം എന്നായോ….
അവള് ഒരു പുശ്ചതോടെ അത് പറഞ്ഞ് നിർത്തിയതും ഞാൻ കാറ്റ് പോയ ബലൂൺ പോലെ ആയി…. അവിടന്നും ഇവിടന്നും കടം വാങ്ങിയ ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു…
ഞാൻ : ഞാനും അവളും എങ്ങനെ ഇരുന്നാലും നിനക്ക് എന്താ… പിന്നെ ഞങൾ തമ്മിൽ എന്തെങ്കിലും ഉണ്ടെകിൽ അത് ഞാൻ അമ്മ വരുമ്പോ പറഞ്ഞേക്കാം….
അഞ്ചു : എനിക്ക് പ്രശ്നം ഉണ്ട്.. അവൾ ഇവിടെ വരുന്നതും നിന്നോട് അടുപ്പം കാണിക്കുന്നതും എനിക്ക് ഇഷ്ടമല്ല….