ശിവാനി
Shivani | Author : Master
“നിന്നെ ഞാന്‍.. എന്നോടാ നിന്റെ കളി?”
കോടാലി ആഞ്ഞുവെട്ടിക്കൊണ്ട് ഞാന്‍ അട്ടഹസിച്ചു. പക്ഷെ ഇത്തവണയും ഓഞ്ഞ കോടാലി
മണ്ണിലാണ് പതിഞ്ഞത്. ഇനി ഈ കോടാലി കഴിഞ്ഞ ജന്മത്തില് വല്ല മണ്‍വെട്ടിയും ആയിരുന്നോ
എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല. കാരണം ഏഴോ എട്ടോ തവണ കൃത്യം ഉന്നം പിടിച്ചു
വെട്ടിയിട്ടും വെട്ട് മണ്ണിലാണ് കൊള്ളുന്നത്. പരാജിതനായ എന്നെ പുച്ഛത്തോടെ
നോക്കുന്ന പ്ലാവിന്മുട്ടം കണ്ടപ്പോള്‍ എന്റെ കോപം ഇരട്ടിച്ചു. നാട്ടില്‍ ചെന്നാല്‍
ഞാന്‍ വിറകുകീറിയും പറമ്പ് കിളച്ചും മറിക്കുന്ന ആളാണ് എന്ന് സഹമുറിയന്മാരോട്
വീരവാദം മുഴക്കാറുള്ള ഞാന്‍ മരുന്നിനെങ്കിലും ഒരു ചീന്ത് വിറക് കീറണ്ടേ?
“ഇന്ന് നിന്റെ സൂക്കേട് ഞാന്‍ തീര്‍ക്കുന്നുണ്ട്”
ഒരിക്കല്‍ക്കൂടി ആ പ്ലാവിന്റെ ഉണങ്ങിയ മുട്ടം നേരേ വച്ചിട്ട് ഞാന്‍ കോടാലി വീശി.
ഭാഗ്യത്തിന് മുന്പില് ആരും ഉണ്ടായിരുന്നില്ല; തടിയില്‍ കൊള്ളേണ്ട കോടാലി അതിനു
ശ്രമിക്കാതെ എന്റെ കൈയില്‍ നിന്നും നാലുമീറ്റര്‍ ദൂരേക്ക് തെറിച്ചുപോയിരുന്നു.
കിതച്ചുകൊണ്ട് ഞാന്‍ നിലത്ത് കുത്തിയിരുന്നു. പ്ലാവിന്മുട്ടം എന്നെ കൊഞ്ഞനം
കുത്തിക്കാണിച്ചു. ദൂരെ മണ്ണില്‍ കിടക്കുന്ന കോടാലി എടുത്ത് ഒരേറു കൊടുക്കാന്‍
തോന്നി എനിക്ക്. പക്ഷെ ഈ തടിയുടെ അഹങ്കാരം മാറ്റാതെ വിടുന്നത് ശരിയല്ലല്ലോ?
പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ എഴുന്നേറ്റു.
“ഹത്ശരി..കാണിച്ചുതരാം..കാണിച്ചുതരാം” ഞാന്‍ ചെന്നു കോടാലിയെടുത്ത് തിരികെവന്നു.
തടി ലക്ഷ്യമാക്കി വീണ്ടും ഞാനത് ഉയര്‍ത്താന്‍ തുടങ്ങിയതും..
“അയ്യോ..ഇങ്ങോട്ട് വായോ..” ഉച്ചത്തിലുള്ള നിലവിളി കേട്ടു ഞാന്‍ തിരിഞ്ഞുനോക്കി.
പെമ്പ്രന്നോത്തിയാണ്. ഇവള്ടെ തന്തപ്പടി വടിയായോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്
പ്ലാവിന്മുട്ടത്തെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കോടാലി കളഞ്ഞിട്ട് ഞാന്‍ ചെന്നു.
“എന്താടീ?”
“യ്യോ തോണ്ട് ഫോണ്‍. മണിച്ചേട്ടന് ചാകാന്‍ നോക്കി ആശൂത്രീലാന്ന്” അവള്