കുറ്റബോധം 8 [Ajeesh]

Posted by

കുറ്റബോധം 8

Kuttabodham Part 8 bY Ajeesh | PREVIOUS PARTS

 

 

സുഹൃത്തുക്കളെ…… വല്ലാതെ വൈകിപ്പോയി എന്നറിയാം… എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു…. പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി… എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും…
എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്‌പ്പെടുത്തികളയുന്നത്…
എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു….

ആ കയറ്റം കയറി കഴിഞ്ഞാൽ ഡാം എത്തി… പിന്നെ ഒരു വളവ് കൂടിയേ ഉള്ളു എന്നാണ് എന്റെ ഓർമ്മ…
രേഷ്‌മ അവന്റെ പുറത്ത് തല ചായ്ച് അവന്റെ ചൂട് പറ്റി ചെറുതായി ഒന്നു മയങ്ങിയിരുന്നു…
“നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ??? ”
അവളിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവാതെ വന്നപ്പോൾ രാഹുലിന്റെ ഉള്ളൊന്ന് കാളി… ബൈക്ക് സഡൻ ബ്രെക്ക് ഇട്ട് നിർത്തി അവൻ അവളെ വിളിച്ചു…
പെട്ടന്ന് ഡിസ്ക് ബ്രേക്ക് പിടിച്ചതിന്റെ ആക്കത്തിൽ അവൾ ഞെട്ടി ഉണർന്നു… കണ്ണ് തുറന്ന് രാഹുലിന്റെ മുഖത്ത് നോക്കാൻ ഉള്ള പേടിയോടെ അവൾ തല കുനിച്ചു ഇരുന്നു… വണ്ടിയുടെ പിന്നിൽ ഇരുന്ന് ഉറങ്ങരുത് എന്ന് അവൻ കൂടെ കൂടെ പറയാറുള്ളതാണ്….
രാഹുൽ ദേഷ്യത്തോടെ തന്നെ നോക്കുകയാണ്…. അവൻ എന്തെങ്കിലും പറയുന്നതിനു മുൻപേ രക്ഷപ്പെടാൻ ഉള്ള ഒരു ചെറിയ അമ്പ് അവൾ എയ്തു….
“ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ”
ചുമ്മാ കണ്ണടച്ചു എന്നെ ഉള്ളു… അവൾ ന്യായീകരിക്കാൻ തുടങ്ങി…
“ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും…”
അവൾ തല താഴ്ത്തി മുഖം വീർപ്പിച്ചു നിന്നു…
“ഒരു ഇത്തിരി ചൂട് തട്ടിയാ അപ്പൊ ഉറങ്ങും …
ഇങ്ങനൊരു ഉറക്ക പിശാശ്…”
“ഞാൻ നിന്റെ കൂടെ വരുമ്പോഴല്ലേ ഇങ്ങനെ ഉറങ്ങാറുള്ളൂ…. അറിയാതെ ഉറങ്ങി പോവുന്നതാ… സോറി…”
രേഷ്‌മ വാടിയ മുഖത്തോടെ പറഞ്ഞു…
“ഹമ്മം… സ്ഥലം എത്തി… നീ വാ…”
അവർ ഡാമിലേക്ക് കടക്കാനുള്ള ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു… “മണി ഒന്നായി… 5 മണിക്ക് എന്നെ നീ തിരിച്ച് തൃശൂർ എത്തിക്കണം ട്ടാ…”
അവൾ വ്യഗ്രതയോടെ പറഞ്ഞു…
“അതൊക്കെ ഞാൻ എത്തിക്കാം… ഒരു ഒന്നര മണിക്കൂർ ഇവിടെ സ്പെൻഡ് ചെയ്യാം പറ്റും…
അത്രേ മാക്സിമം പറ്റുള്ളൂ….. ”
“അതൊക്കെ മതി… നീ വേഗം വാ…”

Leave a Reply

Your email address will not be published. Required fields are marked *