💞യക്ഷിയെ പ്രണയിച്ചവൻ💞
Yakshiye Pranayichavan | Author : Crazu AJR
ഹലോ,ചേട്ടന്മാരെ ചേച്ചിമാരെ എന്റെ ആദ്യ കഥയാണിത്. ഒരുപാട് തെറ്റ് ഉണ്ടാവും എന്നറിയാം. ഷെമിക്കണം.ഒരു തുടക്കക്കാരൻ ആണ്. Degree പരീക്ഷ കഴിഞ്ഞ് നിക്കുന്നു.ഇത് ഒരു horror കഥ ആണ്. എത്രത്തോളം work ആവുമെന്ന് അറിയില്ല. ഈ കഥ വായിച്ചിട്ട് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം. തുടരാൻ പറഞ്ഞാൽ ഞാൻ തുടരും കളഞ്ഞിട്ട് പോടാ മലരേ എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ നിർത്തും.ഈ സൈറ്റിൽ ഒരുപാട് ചേട്ടന്മാരെ ഇഷ്ട്ടമാണ്.rahul r.k, ne -na,mr. King liar, achu raj,john honai,manu, pravasi,arrow, mk,demon king,hyper marakkar……………….. etc എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം അപ്പൊ തുടങ്ങട്ടെ……
ഓഹോ അപ്പൊ ഇതാണല്ലേ മോൻ പറഞ്ഞ യക്ഷിക്കുന്ന്???? കാർത്തി പറഞ്ഞത് കേട്ട് മനു അവന് മറുപടി ഒന്നും കൊടുത്തില്ല.എന്നാൽ മനുവിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ കാർത്തിക്ക് കാര്യം മനസിലായി.
കാർത്തി: ഏയ് മനു നിന്റെ പേടി ഇത് വരെ മാറിയില്ലേ da????
മനു: എനിക്ക് എന്തോ!! നമ്മക്ക് തിരിച്ചു പോവാം അളിയാ
കാർത്തി: ദേ അവസാന നിമിഷം നീ ഒരുമാതിരി കാലുമാറരുത്.
മനു: അതല്ല അളിയാ കേട്ടതെല്ലാം വച്ച് നോക്കുമ്പോ സമയം 11.30 ആയി ഇപ്പൊ നമ്മക്ക് പോവാം എന്നിട്ട് നാളെ രാവിലെ വരാം അത് പോരെ????
കാർത്തി: ദേ ഒരുമാതിരി രണ്ടുംകെട്ട വർത്തമാനം പറയരുത്. ഇത്രയും നേരം നിന്നില്ലേ ഒരു അരമണിക്കൂർ കൂടി നിക്കാം.
മനു: അളിയാ നീ അപ്പൊ നിക്കാൻ തന്നെ തീരുമാനിച്ചോ????
കാർത്തി: mm
മനു: നിനക്ക് ജീവനിൽ കൊതി ഇല്ലേ അളിയാ
കാർത്തി: അളിയാ എനിക്ക് ജീവനിൽ കൊതിയില്ല.എനിക്ക് എന്റെ ജീവൻ എന്നെ നഷ്ട്ടപെട്ടതാ.നിനക്ക് എല്ലാം അറിയാലോ???? ഇനി നിനക്ക് പേടി ഉണ്ടെങ്കിൽ നീ പൊക്കോ ഞാൻ തടയില്ല.
മനു: നിന്നെ തനിച്ചാക്കി ഞാൻ പോവാനോ??? ഇല്ല അളിയാ ഇങ്ങോട്ട് നമ്മൾ ഒരുമിച്ചല്ലേ വന്നേ അപ്പൊ നമ്മൾ അങ്ങോട്ടും ഒരുമിച്ച് തന്നെ പോവും.
കാർത്തി: നമ്മക്ക് ഒന്നും പറ്റില്ല ഡാ മനു. നീ പേടിക്കണ്ട.
മനു: അളിയാ എത്രയാണെന്ന് വച്ചിട്ട ഇങ്ങനെ നിക്കുന്നെ???? വാ നമ്മക്ക് അങ്ങോട്ട് ഇരിക്കാം.
കാർത്തി: നീ പോയിരുന്നോ. ഞാൻ ഇവിടെ നിന്നോളം. പിന്നെ ഇരിക്കുന്നത് കൊള്ളാം ഉറങ്ങി പോവല്ലേ.
മനു: mm
കാർത്തി: അല്ല നീ ഉറങ്ങിയാലും കൊഴപ്പമില്ല അവൾ വരുമ്പോ ഞാൻ നിന്നെയും വിളിക്കാം.