തൊണ്ടിമുതലും ഞാനും
Thondi Muthalum Njaanum | Author : Appan Menon
ഈയ്യിടെ ഞാനും എന്റെ അച്ചനും അമ്മയും മോനുമൊന്നിച്ച് ടി.വി.-യില്‍ വന്ന ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച തൊണ്ടിമുതലും ദ്രക്‌സാക്ഷിയും എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് (അന്ന് എനിക്ക് ഏതാണ്ട് ഇരുപത്തിയൊന്‍പത് വയസ്സ് പ്രായം) നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ഞാന്‍ സുജ. കഴിഞ്ഞ എട്ടുവര്‍ഷമായി ബാങ്ക് ഉദ്യോഗസ്ഥയായി കോഴിക്കോട് ജോലി ചെയ്യുന്നു. എന്റെ അച്ചന്‍ രവീന്ദ്രന്‍ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഇപ്പോള്‍ റിട്ടയറായി വീട്ടില്‍ ഇരിക്കുന്നു. അമ്മ രേവതി വെറുമൊരു വീട്ടമ്മ.
ഞാന്‍ പണ്ടു മുതലേ വാതോരാതെ സംസാരിക്കുമായിരുന്നു. അച്ചന്‍ ചിലപ്പോള്‍ ഒക്കെ എന്നെ ക്യാപ്റ്റന്‍ എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാന്‍ സംസാരിക്കുന്നിടയില്‍ ആരെങ്കിലും സംസാരിച്ചാല്‍ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ദേഷ്യം വരുമായിരുന്നു. എന്നെ അവോയ്ഡ് ചെയ്യുകയാണെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുമായിരുന്നു. ഞാന്‍ പറയുന്നത് എല്ലാവരും അനുസരിച്ചോണം എന്നായിരുന്നു എന്റെ ചെറൂപ്പം മുതലേയുള്ള സ്വഭാവം.
കുട്ടികാലം മുതലേ ഞാന്‍ സുന്ദരിയായിരുന്നു. ആ സൗന്ദര്യം ഞാന്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. വല്ലപ്പോഴുമൊക്കെ ബ്യൂട്ടി പാര്‍ലറില്‍ പോകുമെന്നല്ലാതെ സ്ഥിരമായിട്ടൊന്നുമില്ലാ. എനിക്ക് ഏതാണ്ട് അഞ്ചരയടി പൊക്കമുണ്ട്. തൂക്കം ഏതാണ്ട് അറുപത്തിയഞ്ച് കിലോ. എന്നും രാവിലെ ആറരമുതല്‍ ഏഴേകാല്‍ വരെയുള്ള മുക്കാല്‍ മണിക്കൂര്‍ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ അടുത്തുള്ള ഒരു എല്‍.പി. സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നടക്കും. ആ സ്‌കൂളിലാ ഞാന്‍ ആദ്യം പഠിച്ചത്.പിന്നെ യു.പി. ക്ലാസ്സ് മുതല്‍ പ്ലസ് ടൂ വരെ പഠിച്ചതൊക്കെ വീടിനടുത്തുള്ള വിവിധ സ്‌കൂളുകളില്‍ ആണെങ്കില്‍ ബി.കോമിനു പഠിച്ചത് പ്രശസ്തമായ ഒരു മിക്‌സഡ് കോളേജില്‍.
ഞാന്‍ ആദ്യമായി കോളേജില്‍ പോകുമ്പോള്‍ എന്റെ അച്ചന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു..മോളെ സുജേ…..നിനക്ക് പ്രായപൂര്‍ത്തിയായി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പോലെയല്ലാ കോളേജ്. അവിടെ ഡ്രിഗി കോഴ്‌സ് മാതമല്ലാ പോസ്റ്റ് ഗ്രാജുവേഷനും ഉണ്ട്.പല പ്രായത്തിലും വിഭിന്ന മതത്തിലുള്ള ആണ്‍കുട്ടികളും ആ കോളേജില്‍ പഠിക്കാന്‍ ഉണ്ടാകും. അവരില്‍ ചിലരൊക്കെ മോളോട് പ്രേമം കാണിച്ച് അടുക്കാന്‍ ശ്രമിക്കും. മോള്‍ അതൊക്കെ സത്യമായിരിക്കും എന്നൊക്കെ വിചാരിക്കും. പക്ഷെ അവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് മോള്‍ക്ക് അറിയില്ലാ. അതൊക്കെ ഒരു കാമ്പസ് പ്രണയം ആയേ അവര്‍ കരുതൂ. അതുകൊണ്ട് മോള്‍ അങ്ങിനെയുള്ള ഒരു കുരുക്കിലും വീഴരുത്.മോള്‍ക്ക് വിവാഹപ്രായം ആകുമ്പോള്‍ ഞങ്ങള്‍ മോള്‍ടെ വിവാഹം ഭംഗിയായി നടത്തിതരും.
അച്ചനും അമ്മയും പറയുന്നതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു ഉറപ്പ് കൊടുത്തു….ഞാന്‍ നിങ്ങളുടെ മകള്‍ സുജ നിങ്ങളോട് സത്യം ചെയ്ത് പറയുന്നു…..നിങ്ങള്‍ സംശയിക്കുന്നപോലെ ഒരു പ്രേമബന്ധത്തിലും ഞാന്‍ വീണുപോകില്ലാ. ഇത് സത്യം…സത്യം….സത്യം….
നീ എന്താടി തുമ്പോലാര്‍ച്ചക്ക് പഠിക്കുകണോ എന്ന് അമ്മ ചിരിച്ചുകൊണ്ട് ചോദിക്കുകയും ചെയ്തു. ശരിയാ കോളേജ് തുറക്കുന്നതിനും ഒരാഴ്ച മുന്‍പാ