ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Posted by

ശ്രീനന്ദനം 8

Shreenandanam Part 8 | Author : Shyam Gopal | Previous Part


 

കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം,

 

ശ്യാം ഗോപാൽ…

 

ക്യാപ്റ്റൻ : സാർ ഇവിടെ രണ്ടു പേരാണ് മിസ്സിംഗ്‌ ആയിട്ടുള്ളത്, നമ്മുടെ ഒരു ലൈഫ് ബോട്ടും മിസ്സിംഗ്‌ ആണ്, സാറിനറിയാലോ സാർ പ്രത്യേകം റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ ക്യാമറ ഓഫ്‌ ചെയ്തത്… അതിന്റെ പേരിലുള്ള കോണ്സെക്യുന്സസ് എന്തൊക്കെ ആണെന്ന് ഇനി കണ്ടറിയണം.. എന്തായാലും കോസ്റ്റ് ഗർഡ്‌സിനെയും നേവിയെയും വിവരം അറിയിച്ചിട്ടുണ്ട് സാർ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ, ഒന്നുകിൽ അവർ തമ്മിൽ ഒളിച്ചോടിയതാകണം അല്ലേൽ……..

അങ്കിൾ ഞങ്ങൾ കണ്ടതാണ് അഭി എലിയെ കൊല്ലും എന്ന് പറഞ്ഞത്, ബാറിൽ വച്ചു എല്ലാവരും കേൾക്കേ ആണ് അഭി വെല്ലുവിളിച്ചത് , അഭി  തന്നെ ആകും ഇതിന്റെ പിന്നിൽ റോബിൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കി…

പ്ടേ… കരണം പുകച്ചുള്ള അടി ആയിരുന്നു മറുപടി, വേറെ ആരും അല്ല എലീനയുടെ അപ്പച്ചൻ ആന്റണിയുടെ വക ആയിരുന്നു ഞങ്ങടെ പിള്ളേര് മരിച്ചോ , ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ നിൽകുമ്പോൾ ആണോടാ നായെ ചൊറിയാൻ നില്കുന്നെ . അഭിയേയും എലിയെയും ഈ കൈകളിൽ ഇട്ടാണ് ഞാൻ വളർത്തിയത് ഞങ്ങൾക്കറിയാം അവരെ ..

പിന്നെ സാറെ അവർ തമ്മിൽ ഇഷ്ടത്തിലാണേൽ ഞങ്ങളോട് സമ്മതം പോലും ചോദിക്കണ്ട ആവശ്യം അവർക്കില്ല, കാരണം പണ്ടേ അവർ രണ്ടു പേരും ഒന്നിക്കണം എന്നുള്ളവരാണ് ഞങ്ങൾ,ആ ഒരു സ്വാതന്ത്രം അവർക്കു ഞങ്ങൾ കൊടുത്തിട്ടുമുണ്ട്, അത് അവർക്കും നന്നായി അറിയാം, പിന്നെ ഈ അടുത്തകാലത്തു അവർ തമ്മിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടായിട്ടുണ്ട്.. അത് അവരുടെ കുട്ടി കളി ആയി മാത്രേ ഞങ്ങൾ കണ്ടിട്ടുള്ളൂ.. അതിനിവന്മാർ പറഞ്ഞ പോലെ പരസ്പരം കൊല്ലാനുള്ള കലിപ്പൊന്നും കാണില്ല… ഇത് എന്തോ ചതി നടന്നിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *