ഒരു ഡ്രൈവറുടെ ആത്മകഥ
Oru Driverude Athma Kadha | Author : Shyam
പക്ഷേ, എന്റെ ശ്രമങ്ങള്‍ പാഴായതേയുള്ളൂ. ഞാനെന്റെ അയല്‍വാസിയായ സുകുമാരന്‍ചേട്ടനെ പോയി കണ്ടു. ഓടു ഫാക്ടറിയിലെ സെക്യൂരിറ്റി ‘ീവനക്കാരനാണ് സുകുവേട്ടന്.
”കമ്പനിയില്‍ നിനക്കു പറ്റിയ ഒഴിവൊന്നുമില്ല. പിന്നെ നമ്മുടെ പത്ര ഏ’ന്റ് സുതന് പത്രം വിതരണം ചെയ്യാന്‍ ഒരു പയ്യനെ കിട്ടരയാല് നന്നായിരുന്നുവെന്ന് പറഞ്ഞു. അതു നിനക്ക് പറ്റുമെങ്കില്‍ നമുക്കു ശരിയാക്കാം.’
ഞാന്‍ സമ്മതിച്ചു. ചെറുതാണെങ്കിലും ഒരു ‘ോലിയായിരുന്നു അത്യാവശ്യം.
അടുത്ത ദിവസം മുതല്‍ ഞാന്‍ ‘ോലിയില്‍ പ്രവേശിച്ച സുകുവേട്ടന്റെ പഴയ സൈക്കിള്‍ കൂടി എനിക്കുതന്നതോടെ പത്രവിതരണം എന്റെ ‘ീവിതോപാധിയായി ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.
പത്രവിതരണം രാവിലെ കഴിയും. പിന്നെയുള്ള സമയം വെറുതെ ഇരിക്കണം. അപ്പോഴാണ് സുകുവേട്ടന് ഒരു ബുദ്ധി പറഞ്ഞുതന്നത്.
”നിനക്ക് ഡ്രൈവിം് പഠിച്ചുകൂടേയെന്ന്.’
അതൊരു നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി.
”പക്ഷേ, സുകുവേട്ടാ പതിനെട്ടു വയസ്സു തികയാതെ ലൈസന്‍സ് കിട്ടുമോ?’
ഞാനെന്റെ സംശയം ഉന്നയിച്ചു.
”ലൈസന്‍സൊക്കെ അന്നേരം എടുത്താല്‍ മതി. തൊഴിലു പഠിച്ചു വയ്ക്കെടാ. വടക്കേലെ രമേശന് ‘ീപ്പിലെ ഡ്രൈവറായിട്ട് പോകുന്നുണ്ട്. അവന് ലൈസന്‍സുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.”
”അപ്പോള്‍ പൊലീസ് പിടിക്കില്ലേ.”
”നീ ഏതു നാട്ടുകാരനാടാ? പൊലീസ് എന്നും ലൈസന്‍സുണ്ടോയെന്നു തിരക്കി റോഡിലിറങ്ങി നില്ക്കുകയല്ലേ. അഥവാ പിടിച്ചാല്‍ നൂറോ ഇരുന്നൂറോ കൊടുത്ത് അങ്ങ് തലയൂരും അത്രതന്നെ.”
ഒരു പരിചയക്കാരന്റെ ടാക്സി ‘ീപ്പില്‍ ക്ളീനറുടെ പണി ശരിയാക്കിത്തന്നതും സുകുവേട്ടനായിരുന്നു.
രാവിലെ പത്രവിതരണം. അതുകഴിഞ്ഞാല്‍ ക്ളീനര്‍ ‘ോലി. തന്റെ കാര്യം സുകുവേട്ടന് വി’യേട്ടനോട് പ്രത്യേകം പറഞ്ഞിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വളയംപിടിക്കാനും കിട്ടുമായിരുന്നു. അങ്ങനെ ഞാന്‍ ഡ്രൈവിംിന്റെ ബാലപാഠങ്ങള്‍ പിടിച്ചെടുത്തു.