സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ!
Start Camera Action | Author : Aman
പാപത്തിന്റെ ശമ്പളം.
“ആ.. എന്നാൽ താൻ വിട്ടോ. നാളെ ഉച്ചകഴിഞ്ഞ് പിക്ക് ചെയ്യാൻ വന്നാൽ മതി.”
കാറിൽ നിന്നിറങ്ങവെ സിഐ സഹദേവൻ ഡ്രൈവറോട് പറഞ്ഞു. ശേഷം അയാൾ ഒരു സിഗററ്റിന് തീ കൊളുത്തി ഗൈറ്റ് തുറന്നു മുന്നോട്ട് നടന്നു. അർദ്ധരാത്രിയായിട്ടും നിലാവുള്ളതിനാൽ മുറ്റത്ത് നല്ല വെളിച്ചം. അല്പം മുന്നേ മഴപെയ്ത് തോർന്നതിനാലാവണം നല്ല തണുപ്പും. സുമ കിടന്നുറങ്ങിയിട്ടുണ്ടാവും. അയാൾ മനസ്സിൽ പറഞ്ഞു.
“ചാച്ചാ..”
സഹദേവൻ വീടിന്റെ വാതിൽ തുറക്കുമ്പോളായിരുന്നു മുറ്റത്തുനിന്നും അപ്രതീക്ഷിതമായാ വിളി. അയാളൊന്ന് ഞെട്ടി. ഇരുട്ടിൽ നിന്നും ചുവന്ന ചുരിദാർ ധരിച്ച ഒരു സ്ത്രീ രൂപം പതിയെ വെളിച്ചത്തിലോട്ട് വന്നു.
“ജൂലി..!” അവളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയാളുടെ ആ മുഖഭാവത്തിൽ നിന്ന് വ്യക്തം. ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും മോചിതനായപ്പോൾ സഹദേവനിൽ ദേഷ്യം ഇരച്ചുകയറി. ഒരു കൊടുങ്കാറ്റ് പോലെ അയാൾ അവൾക്ക് നേരെ കുതിച്ചു. ഞൊടിയിടകൊണ്ട് അയാൾ അവളുടെ കഴുത്തിന് പിടുത്തമിട്ടു വീടിന്റെ ചുമരോട് ചേർത്തു മുകളിലോട്ടുയർത്തി. ദേഷ്യം കൊണ്ട് അയാളുടെ കണ്ണുകൾക്കപ്പോൾ ചുവപ്പ് നിറമായിരുന്നു.
“പന്നക്കഴുവേറി മോളെ.. നാട്ടിലെ മൊത്തം പോലീസും ഗുണ്ടകളും നിന്റെ പുറകേയാ.. ഇത്രേം വർഷം തിരിഞ്ഞുനോക്കാതെ എന്നേം കൂടെ കുടുക്കാനാണോടീ പട്ടിപൊലയാടിമോളെ നിന്നെ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്..?”
കാൽ തറയിൽ നിന്നുയർന്നപ്പോൾ ശ്വാസം കിട്ടാതെ ജൂലിയൊന്ന് പിടഞ്ഞു.. കണ്ണിൽ നിന്നും കുടുകുടെ വെള്ളം പുറത്തേക്ക് ചാടി. ചൂടേറ്റപോലെ മുഖം ചുവന്നു കരുവാളിച്ചു. ഒരിറ്റു ശ്വാസത്തിനായി അവൾ കൈകാലിട്ടടിച്ചു.