ഒരു സ്നേഹ ഗാഥ
Oru Sneha Gadha | Author : Sam leena
ചെറിയൊരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോളാണ് മൊബൈൽ പാന്റിന്റെ കീശയിൽ കിടന്നു വൈബ്രേറ്റ് ചെയുന്നത് സെമി സ്ലീപ്പർ ബസ്സിന്റെ പരിമിതിയിൽ കിടന്നു ഒന്ന് സുഖം പിടിച്ചു വന്നതായിരുന്നു .സീറ്റിൽ നേരെ ഇരുന്നു മൊബൈൽ എടുത്തു നോകുമ്പോളേക്കും കാൾ കട്ട് ആയിരുന്നു missed callil അലീന എന്ന പേര് കണ്ടപ്പോ മനസ്സിൽ തോന്നിയ ദേഷ്യം എവിടെയോ പോയി .
തിരിച്ചു വിളിച്ചപ്പോ ആദ്യത്തെ റിംഗ് ന് തന്നെ അപ്പുറത്ത് ഫോൺ എടുത്തു
ഹലോ eatta എവിടെ എത്തി ആകാംഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ അങ്ങോട്ട് ചോദിച്ചു നിനക്ക് എന്താ പെണ്ണെ ഉറക്കവും ഇല്ലേ സമയം 11 കഴിഞ്ഞു.
ഒന്ന് പോ ഇത്ര ദൂരം പോയതല്ലേ ഒന്ന് വിളിച്ചു നോകാം എന്ന് വിചാരിച്ച എന്നെ പറഞ്ഞാൽ മതി അവളുടെ പരിഭവം നിറഞ്ഞ സ്വരം കേട്ടപ്പോൾ എനിക്കു പാവം തോന്നി
ഞാൻ മൈസൂർ എത്തുന്നുള്ളു മോളെ
നീ ഉറങ്ങിക്കോ
അപ്പോ ഇവിടെ എത്തുമ്പോൾ ഉച്ച ആവും ല്ലേ ശോ
നിരാശ നിറഞ്ഞ അവളുടെ സ്വരം കേട്ടപ്പോ എനിക്ക് ചിരി വന്നു
ശരി മോളെ നീ ഉറങ്ങിക്കോ ….
ശരി ഉമ്മ…. അവൾ ഫോൺ കട്ട് ചയ്തു
2മണിക്കൂർ മുൻപ്
വിളിച്ചു സംസാരിച്ചതാണ് എന്നാലും അവൾ ചുമ്മാ ഇങ്ങനെ ഇടക്കിടക്ക് വിളിച്ചു നോക്കും….
മൊബൈൽ തിരികെ പോക്കറ്റിൽ ഇട്ടു ഞാൻ ബസ്സിന് പുറത്തേക്കു കണ്ണോടിച്ചു ബസ്സ് മൈസൂർ
എത്താറായിയിരിക്കുന്നു സൈഡിലെ ഗ്ലാസ് കുറച്ചു സ്ലൈഡ് ചെയ്തപ്പോ നല്ല കാറ്റു മുഖത്തേക്ക് അടിച്ചു തുടങ്ങി ഇളം ചൂടും തണുപ്പും കലര്ന്ന ആ കാറ്റു മുഖത്ത് വന്നടിക്കുമ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു പോവും ബസ്സിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ചു കാറ്റിന് ശക്തി കൂടി വരുന്നു
ശക്തമായകറ്റു എന്റെ തലമുടി തലങ്ങും വിലങ്ങും പാറിപികാൻ തുടങ്ങിയപ്പോ വിൻഡ് ഗ്ലാസ് അടച്ചു വീണ്ടും സീറ്റിലേക്ക് ചാഞ്ഞു കിടന്നു…