ദേവനന്ദ 6
Devanandha Part 6 | Author : Villi | Previous Part
ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്. അതും കാലങ്ങളായി. എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്. ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്. അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക് അറിയില്ല. എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ് എനിക്ക് തോന്നി . അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം മറക്കുന്ന പോലെ. എല്ലാം അവളിലേക്ക് ഒതുങ്ങുന്ന പോലെ . പക്ഷേ അതിനെ പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം.. മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.
ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?
എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.
ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ? “
വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.
അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.
” അയ്യോ.. ഇതെന്തു പറ്റി . എന്താ പറ്റ്യേ ദേവു നിനക്കു ? കരഞ്ഞോ നിയൂ.. “
ഏടത്തി ദേവുവിന്റെ അടുത്തേക്ക് എത്തുന്നതിനുള്ളിൽ ഏറെ ചോത്യങ്ങൾ ചോദിച്ചു.
” എന്താടാ ഇവൾക്ക് പറ്റ്യേ. നീ വല്ലതും പറഞ്ഞോ ? “
ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.
“‘അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു . എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല . അതാ തിരിച്ചു പോന്നത് . “
ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.
” എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ നിങ്ങൾ? “
” അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി. പക്ഷെ കുറഞ്ഞില്ല. അതാ തിരിച്ചു പോന്നത് . “
” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ. കുറവ് ഉണ്ടോ. “