ഒരു തേപ്പ് കഥ 3
Oru Theppu Kadha 3 | Author : Chullan Chekkan | Previous Part
നിങ്ങൾ ഒന്ന് സപ്പോർട്ട് ചെയ്യണം… എന്നാലേ എഴുതാൻ എനിക്ക് ഒരു സന്ദോഷം ഉണ്ടാകു… നമുക്ക് കഥയിലേക്ക് പോകാം…
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.
ഇന്നാണ് ഞാൻ കുറെ നാളുകൾക്കു ശേഷം കോളേജിലേക്ക് പോകാൻ പോകുന്ന ദിവസം.. നാട്ടിൽ നിന്ന് വിവേകും തിരിച്ചു വന്നിരുന്നു… അവൻ വീട്ടിൽ ഇരുന്നു വെറുതെ കഴിച്ചു കവിൾ ഒക്കെ ചാടിയിട്ടുണ്ട്.. ഞാനും അവനും കൂടെ കോളജിൽ പോയി… കോളേജിൽ ഞാൻ ബൈക്ക് നിർത്തുമ്പോൾ… അന്ന് നിന്നത് പോലെ തന്നെ ആദിൽ ആ പിള്ളേരെയും കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു… ഞാനും വിവേകും അങ്ങോട്ട് പോകാൻ നിന്നില്ല… ഞങ്ങളെ കണ്ട ഉടനെ.. കുറെ പേർ ഞങ്ങളെ വളഞ്ഞു… ഞങ്ങളുടെ സുഖവിശേഷം ഒക്കെ അറിയാൻ ആണ് അവർ വന്നത്… അവർ ചോദിച്ചതിനൊക്കെ വെറുതെ മൂളുക മാത്രം ചെയ്തു ഞാൻ… എന്റെ നോട്ടം ആദിലിൽ ആയിരുന്നു… അത് കണ്ട ഞങ്ങളെ ചുറ്റി നിന്ന ഒരുത്തൻ പറഞ്ഞു…‘ഇക്ക ആദിൽ ഇക്ക ഇപ്പൊ പഴയത് പോലെ അല്ല അവന്മാരുമായി കൂടി 2 ദിവസം മുന്നേ.. ജാങ്കോടെ ടീമുമായി മുട്ടി… അവന്മാരെ നല്ല ഇടി ഇടിച്ചു.. ഏതോ കൊച്ചിനെ ജാങ്കോ നോക്കുന്നെന്ന് പറഞ്ഞായിരുന്നു പ്രശനം തുടങ്ങിയത് ’ അവൻ പറഞ്ഞു നിർത്തിയതും അതൊന്നും കേക്കണ്ട എന്ന് രീതിയിൽ അവന്മാരെ തള്ളി മാറ്റിയിട്ടു ഞങ്ങൾ രണ്ടും ക്ലാസ്സിലേക്ക് പോയി… പോകുന്ന വഴിയിൽ കാണുന്നവർ എല്ലാം കളിയാക്കുകയും ഓരോന്ന് ചോദിച്ചു വരുകയും ചെയ്യുകയായിരുന്നു… എനിക്ക് എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന് ഉണ്ടായിരുന്നു… വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു… ക്ലാസ്സിൽ ചെന്ന് കയറിയത് കുറേപേർ പിന്നെയും വന്ന് കൂടി പക്ഷെ ഞങ്ങളുടെ രക്ഷക്കായി അവിടെ രണ്ട് മാലാഖമാരെ പോലെ അഞ്ജനയും കൃഷ്ണപ്രിയയും എത്തി… അവിടെ നിന്നവരെ എല്ലാം പറഞ്ഞയിച്ചു…{ ഫസ്റ്റ് ഇയർ വന്നപ്പോൾ ആദ്യം പരിചയപ്പെട്ടത് ഇവരെ ആണെങ്കിലും പിന്നീട് ഇവരുമായി വല്യ ബന്ധം ഒന്നും ഇല്ലായിരുന്നു}