ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 13

Shambuvinte Oliyambukal Part 13 Author : Alby

Previous Parts

 

 

അവനൊന്നു ഞെട്ടി.ഹൃദയമിടിപ്പ് ധ്രുതതാളത്തിലായി.അതിന്റെ വേഗം അവൾ അളന്നെടുത്തു.അവന്റെ നെഞ്ചിലെ ചൂടേറ്റ് ആ ഹൃദയതാളം ശ്രവിച്ചങ്ങനെ കിടന്നു.”നിന്റെ ടീച്ചർ, അവർക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റുവോടാ.അതല്ലേ നിന്റെ പ്രശ്നം. നിനക്കും കഴിയില്ല.നിന്നോടുള്ള ആ സ്നേഹം കാട്ടുന്ന വാത്സല്യം അത് കൺകുളിരെ കാണുന്നതല്ലേ ഞാൻ”

എനിക്ക് പറ്റില്ല ചേച്ചി…….

ആരെയും പിരിയേണ്ടി വരില്ല.ഒപ്പം ഉണ്ടാകും നിനക്ക് പ്രിയപ്പെട്ടവരും. അല്ലാതെ ആ മനസ്സ് വേദനിപ്പിച്ചിട്ട് നിന്നെയെനിക്ക് വേണ്ട.അമ്മയാവും കൂടുതൽ സന്തോഷിക്കുക.

ചേച്ചി…….ഞാൻ അങ്ങനെയൊന്നും

“ഇതുവരെ ഇല്ലായിരിക്കാം,പക്ഷെ ഇനിയെങ്കിലും എന്നെ നിന്റെതായി കണ്ടൂടെ.ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണിന്റെ മനസ്സ് നിനക്കൊന്ന് കണ്ടൂടെ.ജീവിക്കണം, ഒരാണിന്റെ ചൂടും ചൂരും അറിഞ്ഞ് ജീവിക്കണം.തോറ്റുകൊടുക്കാൻ മനസ്സില്ലടാ”അവളുടെ കണ്ണ് നിറഞ്ഞു
അവന്റെ നെഞ്ചിലേക്ക് ആ മിഴിനീർ അടർന്നുവീണു.”അനുഭവിച്ചു ഒരുപാട്.അന്നൊന്നും കരഞ്ഞില്ല ഞാൻ.പക്ഷെ എല്ലാം അറിയുന്ന നീ മുഖം തിരിക്കുമ്പോൾ ഞാൻ തോറ്റു പോകുന്നതുപോലെ.ഈശ്വരൻ പോലും കൈവിടുന്നപോലെ”

ചേച്ചി എന്തറിഞ്ഞിട്ടാ എന്നെക്കുറിച്ച്,
ചേച്ചിയുടെ നിഴലിനെ സ്പർശിക്കാൻ പോലും ഞാൻ അർഹനല്ല.

അർഹത,നീയൊന്നും അല്ല എന്നുള്ള തോന്നൽ മാറ്റ് പൊന്നെ.

ചേച്ചി കരുതുന്നത് പോലെയല്ല കാര്യം
എനിക്ക് അറിഞ്ഞുകൊണ്ട് തന്നെ പലരുമായും……

അറിയാം,എല്ലാം അറിഞ്ഞുകൊണ്ടാ ഇങ്ങനെയൊരു തീരുമാനം.അല്ലാതെ ഒരു ആവേശത്തിന്റെ പുറത്ത് ഒരു ചിന്തയുമില്ലാതെ എടുത്തതല്ല.നല്ല പോലെ കൂട്ടിക്കിഴിച്ചാ ഞാൻ……..

എനിക്ക് പറ്റില്ല ചേച്ചി.അങ്ങനെ കാണാൻ കഴിയില്ല എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *