രതി ശലഭങ്ങൾ 24
Rathi Shalabhangal Part 24 | Author : Sagar Kottappuram
Previous Parts
ശനിയാഴ്ച രാവിലെ തന്നെ കുഞ്ഞാന്റിയുടെ അടുത്തേക്ക് പോകണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു . തലേന്ന് ഫോണിൽ വിളിച്ചു കാര്യങ്ങളൊക്കെ സെറ്റ് ആണെന്ന് പറയുകയും ചെയ്തു . രാവിലെ എണീറ്റ് സ്ഥിരം കലാപരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി .
പത്തര പതിനൊന്നു മണി ഒക്കെ ആയപ്പോൾ ആണ് ഞാൻ കൃഷ്ണൻ മാമയുടെ വീട്ടിലെത്തിയത് . അമ്മുമ്മ ഈയാഴ്ച കൃഷ്ണൻ മാമയുടെ വീട്ടിലാണ് താമസം എന്ന് വിനീത എന്നോട് പറഞ്ഞിരുന്നു . അതുകൊണ്ട് നേരെ അങ്ങോട്ടേക്കാണ് പോയത് .
അവധി ദിവസം ആയതുകൊണ്ട് വീണയും അവിടെയുണ്ട് . മുൻപ് വന്നപ്പോൾ എന്റെ അടുത്ത് സ്വല്പം ജാഡ ഇറക്കിയതാണ് കക്ഷി. ആ കലിപ്പ് എന്റെ മനസിലും ഉണ്ട് . ഞാൻ കയറി ചെല്ലുമ്പോൾ ഗേറ്റ് തുറന്നിട്ടിരിക്കുവാണ് , അതൊരു സൗകര്യമായിഞാൻ നേരെ വണ്ടി മുറ്റത്തേക്ക് ഓടിച്ചു കയറ്റി .
കൃഷ്ണൻ മാമ ഞാൻ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . ഷർട്ട് ഇട്ടിട്ടില്ല . ഒരു ലുങ്കി മുണ്ട് ആണ് വേഷം . മുടി അല്പം കഷണ്ടി ആയി തുടങ്ങിയിട്ടുണ്ട്. കട്ടിമീശ . നെഞ്ചിലാകെ രോമങ്ങൾ . അത്യാവശ്യം തടിയും നീളവും എല്ലാമുണ്ട്. സ്വതവേ ഗൗരവക്കാരൻ ആണെന്ന് തോന്നുന്ന മുഖം ആണെങ്കിലും കൃഷ്ണൻ മാമ അത്ര പേടിപ്പെടുത്തുന്ന ആളല്ല . ഞാൻ ചെല്ലുമ്പോൾ കട്ടൻ ചായയും കുടിച്ചു പേപ്പറും വായിച്ചിരിപ്പാണ് പുള്ളി .കാലുകൾ തിണ്ണയിലേക്കു ചേർത്ത് വെച്ച് ചാരികിടന്നു ആണ് പത്രം വായിക്കുന്നത്.
ബൈക്കിന്റെ ശബ്ദം കേട്ടെന്നോണം നിവർത്തിപിടിച്ച പത്രം ഒന്ന് മാറ്റിപിടിച്ചു കൃഷ്ണൻ മാമ എന്നെ നോക്കി. എന്നെ കണ്ടതും ആ ഗൗരവമുള്ള മുഖത്ത് ഒരു ചിരി വിടർന്നു .
പത്രം അടുത്ത് കിടന്ന ടീപോയിലേക്കു മടക്കി ഇട്ടു കൃഷ്ണൻ മാമ എഴുനേറ്റു . ഞാൻ ബൈക്ക് മുറ്റത്തു വെച്ച് ചിരിയോടെ ഉമ്മറത്തേക്ക് കടന്നു .
“ആഹ് ..കണ്ണനോ വാടാ വാ വാ ഇരിക്ക് ..”
എനിക്ക് നേരെ കൈനീട്ടികൊണ്ട് പുള്ളി പറഞ്ഞു. ഞാൻ കൃഷ്ണൻ മാമയുടെ കരം കവർന്നു കുലുക്കി .പിന്നെ പുള്ളിക്കടുത്തു കിടന്ന കസേരയിലേക്ക് ഇരുന്നു . പിന്നാലെ അങ്ങേരും ആസനസ്ഥനായി !
” ഈ വഴിക്കു ഒന്നും കാണാനില്ലല്ലോ നിന്നെ…”
കൃഷ്ണൻ മമ എന്നെ നോക്കികൊണ്ട് പറഞ്ഞു.
“ഞാൻ കഴിഞ്ഞ ആഴ്ച വന്നിരുന്നല്ലോ..വല്യമ്മാമൻ അപ്പോ ഇവിടെ ഉണ്ടാരുന്നില്ല “
ഞാൻ മറുപടി നൽകി.
“എടി ഒന്നിങ്ങോട്ട് ഇങ്ങോട്ടു വന്നേ ..അമ്മേനേം വിളിച്ചോ “
അപ്പോഴേക്കും പുള്ളി മോഹനവല്ലി അമ്മായിയെ വകത്തേക്കു നോക്കി സ്വല്പം ഉറക്കെ വിളിച്ചു.