ഒരു തണുത്ത വെളുപ്പാന്കാലത്ത് 1 [വിച്ചു]

Posted by

ഒരു തണുത്ത വെളുപ്പാന്കാലത്ത് 1

Oru Thanutha Veluppankalathu Part 1 Author : Vichu

 

ഹായ് ഞാൻ വിച്ചു……. ഞാൻ ഒരു കഥ എഴുതി തുടങ്ങുവാണു.. എഴുതി പരിചയം ഒന്നും ഇല്ല.. അതിനാൽ തെറ്റുകുറ്റങൾ സദയം ക്ഷെമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…

അലാറം അടിക്കുന്ന ഒച്ച കേട്ടിട്ടാണ് ശ്രീജ കണ്ണ് തുറന്നത്. പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. ഒന്നുകൂടി പുതപ്പിനടിയിൽ ചുരുണ്ടു കൂടാനാണ് അവൾക്കു തോന്നിയത്. പക്ഷെ ഇനിയും കിടന്നാൽ സമയം പോകും. എണിറ്റു മുടി വാരികെട്ടി കൊണ്ട് അടുത്ത് കിടക്കുന്ന സുകുവേട്ടനെ ഒന്ന് നോക്കി അവൾ. പുതപ്പിനടിയിൽ ചുരുണ്ടു കിടന്നു നല്ല ഉറക്കമാണ് അയാൾ. തളർന്നു കിടന്നുറങ്ങുന്ന സുകുവിന്റെ മുഖം കണ്ടപ്പോൾ അവൾക്കു വെഷമം തോന്നി.. പാവം എനിക്കും പിള്ളേർക്കും വേണ്ടിയാണു കഷ്ട്ടപെടുന്നത്… പക്ഷെ അയാളുടെ മദ്യപാനത്തോട് അവൾക്കു വെറുപ്പാണ്.. കാശു കൊടുത്തു കുടിക്കില്ല. ഒന്നുകിൽ ഗസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങി കഴിക്കും. അല്ലങ്കിൽ ആരെങ്കിലും സത്കരിക്കും… ടൗണിൽ ഉള്ള ഒരു ബാർഹോട്ടലെ വെയ്റ്റർ ആണ് അയാൾ.. ആ ഹോട്ടലിൽ തന്നെ ആണ് ശ്രീജയും ജോലി ചെയ്യുന്നത്.. ശ്രീജ കാലുപിടിച് പറഞ്ഞിട്ടാണ് അയാൾ അവളെ അവിടെ ജോലിക്ക് വരാൻ സമ്മതിച്ചത്.. സുകുവിന് അറിയാം അയാൾക്ക്‌ കിട്ടുന്നത് കൊണ്ട് ഒന്നും ആകുന്നില്ല എന്ന് എങ്കിലും ശ്രീജ അവിടെ ജോലി ചെയ്യുന്നത് അയാൾക്ക്‌ ഇഷ്ട്ടമായിരുന്നില്ല.. ഒന്നാമത് ഹോട്ടലിൽ ആണ് ചീത്തപ്പേര് കേൾക്കാൻ അധികം സമയം വേണ്ട.. പിന്നെ കാശിന്റെ കാര്യം ഓർത്തപ്പോൾ അയാൾ സമ്മതിച്ചു. പക്ഷെ ശ്രീജക്കു അയാൾ പറഞ്ഞത് മനസിലായി തുടങ്ങിയത് അവിടെ ജോലിക്ക് കയറിയതിനു ശേഷം ആണ്. ജോലിക്ക് കയറാൻ വന്ന ദിവസം മാനേജർ അവളെ കിച്ചണിൽ ആണ് കൊണ്ടെവിട്ടത്. അവളുടെ ഡ്യൂട്ടി അവിടെ ആയിരുന്നു.. ആദ്യം കിച്ചനിലെ പയ്യന്മാരുടെ അർത്ഥം വച്ചുള്ള കോമഡികൾ അവളിൽ ദേഷ്യം ഉണ്ടാക്കിയിരുന്നു പിന്നെ അത് ശീലമായി.. പിന്നെ സുകുവേട്ടൻ ഉള്ളുതുകൊണ്ട് അധികം ശല്യം ഇല്ലായിരുന്നു. പക്ഷെ അതിനിടക്ക് സുകുവേട്ടന്റെ ജോലി പോകുന്നത് .. ഒരുദിവസം എംഡി ബാറിലേക്ക് കയറി വരുമ്പോൾ സുകു ഗസ്റ്റിന്റെ കയ്യിൽ നിന്നും വാങ്ങി മദ്യം കഴിക്കുന്നു.. അപ്പൊ തന്നെ സുകുവേട്ടനെ എംഡി പറഞ്ഞുവിട്ടു. സുകുവേട്ടൻ കുറച്ചു അകലെ ഉള്ള ഒരു ബാർ ഹോട്ടലിൽ പോയി ജോലിക്ക് കയറി. സുകുവേട്ടൻ പോയതോടു കൂടി ചിലരുടെയൊക്കെ കളി കൂടി എങ്കിലും പിടിച്ചുനിക്കാം എന്ന് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *