ജോണിയുടെ വിശ്വസ്ത കൂട്ടുകാരൻ പ്രകാശ് ..
പ്രകാശിന് ഒരു മകനും മകളുമാണുള്ളത് ..
മകൾ അവിടെ തന്നെയുള്ള ബന്ധുവുമായി കല്യാണം നടത്തി .. പിന്നെയുള്ള മകൻ ശരത്തിനെയാണിപ്പോൾ
മോൾക്കായി കണ്ടു വെച്ചതു.. പയ്യൻ മിടുക്കനാണ് ..
കര്യങ്ങൾ ജോണിയും പ്രകാശും തമ്മിൽ സംസാരിച്ചുവെച്ചിട്ടു കുറച്ചായി ..
ശരത്തിനും സമ്മതം തന്നെ ..
അങ്ങിനെയാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിയത് ..
ഇപ്പോൾ ജോണി രണ്ടുമാസത്തെ അവധിക്കാണ് നാട്ടിൽ വരുന്നത് ..
ബിസിനസ്സെല്ലാം നല്ലരീതിയിലായപ്പോൾ ഇനി നാട്ടിലൊന്നു പോകാന് തീരുമാനിച്ചു : കൊറോണ കാരണം ബിസിനസും ഡൌൺ ആയി കിടക്കുവായിരുന്നു .. ഇപ്പോഴാ ഒന്നു നേരായതു ..
ജോണി നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാൽ .. ശരത്തും നാട്ടിൽ വരുന്നുണ്ട് . ഒരാഴ്ചത്തെ ലീവിന് അപ്പോൾ സോഫിമോളെയും കൊണ്ട് എറണാംകുളം അവരുടെ വീട്ടിൽ പോകണം അതാണ് അയാളുടെ പ്ലാൻ ..
അവിടെ വെച്ചു കാര്യങ്ങൾ തീരുമാനിക്കണം ..
മോൾക്ക് പെട്ടെന്നൊരു കല്യാണത്തിന് ഒട്ടും സമ്മതമില്ലന്നറിയാം ..
എന്നാലും ഈ പോക്കിന് എല്ലാം ഒരു തീരുമാനമാകണം ..
മകൾ സോഫിയക്ക് ഇപ്പോൾ വയസ്സു 20 കഴിഞ്ഞതേ ഉള്ളു ഇത്രയും പെട്ടെന്നൊരു കല്യാണം വേണൊ എന്നു പലരും ചോദിച്ചതാണ്.
പക്ഷെ അവരോടെല്ലാം ജോണി പറയുന്നത് വീട്ടിലാരുമില്ലാത്ത സാഹചര്യത്തിൽ അവൾക്കിവിടെ വരാൻ അതാണ് നല്ലതു വന്ന ശേഷം വല്ല ജോബും നോക്കാലോ എന്നാണു:
ശരത്താണ് വരനെങ്കിൽ എല്ലാം എളുപ്പമാ ..
പിന്നെ അതു തന്നെ ശെരിയെന്നു എല്ലവരും പറഞ്ഞു ..
ജോണി സത്യത്തിൽ ഇപ്പോഴും ചെറുപ്പമാണ് :..
ഒരു കല്യാണം കഴിക്കാൻ മകളൊഴികെ പലരും പലരും പറഞ്ഞപ്പോൾ ജോണിക്കു അത്ര താല്പര്യമില്ലായിരുന്നു ..
സോഫി മോളെപ്പോഴും പറയുമായിരുന്നു ..
നമുക്കിടയിൽ ഇനി ആരും വേണ്ട ഡാഡി .. ഡാഡിയെ സ്നേഹിക്കാൻ ഞാനുണ്ടല്ലോ എന്നു ..
അതുകൂടി കേട്ടപ്പോൾ ജോണിക്കു വേറെയൊരു കല്യാണത്തെ കുറിച്ചുള്ള താല്പര്യം ഇല്ലാതെയായി . കാരണം അത്രയേറെ അയാൾ തന്റെ മകളെ സ്നേഹിച്ചിരുന്നു ..
ഇനി കയറിവരുന്ന ആരായാലും അവളെ അംഗീകരിക്കുകയോ സ്നേഹിക്കുകയോ ചെയ്യുമെന്ന് അയാൾക്കും ഉറപ്പില്ലായിരുന്നു …