അങ്ങിനെ ചോദിച്ചാൽ .. നീ പിന്നെ ഇങ്ങിനെ കല്യാണക്കാര്യം പറയുമ്പോൾ .. ഒഴിഞ്ഞു മാറുന്നതും പിന്നേ വിളിച്ചാൽ പലപ്പോയും കിട്ടത്തുമില്ല ..
ഓഹോ അപ്പോ അതാണ് കാര്യം ..
ഞാൻ പറയുന്നത് ഇനി ഡാഡിക്കു സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി .. എനിക്കത്രയേ പറയാനുള്ളു ..
ഡാഡി വിളിച്ചിട്ട് കിട്ടാത്തത് ഞാൻ കാമുകനുമായി സൊള്ളുകയാണന്നല്ലേ ഡാഡി കരുതുന്നത് ..
ഞാൻ പറഞ്ഞതു ഒന്നും ഡാഡിക്കു വിശ്വാസമില്ലല്ലോ ..
ഇനി അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഡാഡി വന്നു എന്നെയങ്ങു കെട്ടിച്ചു വിട്ടേക്ക് പിന്നെ ബാധ്യത തീരുമല്ലോ ..
അവൾ കരച്ചിലിന്റെ വക്കത്തെത്തിയപ്പോൾ ..
മോളെ വെറുതെ സംശയിച്ച ജോണിക്കു വല്ലാത്ത കുറ്റബോധമായി ..
മോളെ ഡാഡി അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല സോറി ..
ഇല്ല ഡാഡി ഡാഡിക്കു ഈ മോളെ വിശ്വാസമില്ല എനിക്കറിയാം ..
അങ്ങിനെ പറയല്ലേ മോളെ ..
ഡാഡിക്കു അറിയാം ഞാനറിയാതെ ഒരു രഹസ്യവും എന്റെ സോഫി മോൾക്കില്ലന്നു ..
പിന്നേ സോപ്പിടേണ്ട ..
അല്ല മോളെ പ്ലീസ് ക്ഷമിക്കേടാ ..
ഒരു സോറിയും വേണ്ട ഡാഡി ഇനി മോളെ വിശ്വസിച്ചിട്ട് സോറി പറഞ്ഞാൽ മതി ..
ഞാൻ ഫോൺ എടുക്കാൻ ലേറ്റായതോണ്ടല്ലേ സംശയം അതു ഞാൻ പറഞ്ഞതു സത്യമാണോ എന്നു ഫോൺ വെച്ചിട്ടു മോള് കാണിച്ചു തരാ പൊരെ ..
ഓ .. വേണ്ട മോളെ ഡാഡിക്കു വിശ്വാസമാണ് മോളെ ..
വേണ്ട ഡാഡി ..
മ് .. അതു പോട്ടെ എന്നാ ഡാഡി വരുന്നേ ..?
ഞാൻ നാളെ കഴിഞ്ഞു മറ്റന്നാൾ രാവിലെ എയർ പോർട്ടിലെത്തും.. അവിടുന്ന് ഞാൻ നേരെ നിന്റെ ഹോസ്റ്റലിൽ വരാം .. മോളെ പിക് ചെയ്തു നമ്മൾക്ക് തറവാട്ടിൽ പോകാം ..
ഓഹോ അപ്പോൾ എല്ലാം പ്ലാൻ ചെയ്തു അല്ലെ ..?
അതു പിന്നെ ലീവ് ശെരിയായപ്പോൾ .. എല്ലാം അങ്ങു ക്ലിയർ ആക്കി ..
അപ്പോൾ മാമൻ വരുന്നില്ലേ ഡാഡി ..?
ഇല്ല ഞാനവനോട് വിളിച്ചു പറഞ്ഞിട്ടില്ല ..