എന്താ മോളെ ഇതു ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കാര്യമല്ലേ ..
ശരത്തും വീട്ടുകാരും നമുക്കറിയാവുന്ന കുടുംബമല്ലേ പോരാത്തതിന് അവർക്കിവിടെസ്വന്തമായി ബിസിനെസ്സുമുണ്ട് ..
അപ്പോൾ മോളെ ഇങ്ങോട്ടു കൊണ്ടുവന്നാൽ ഡാഡിക്കു പിന്നെ എപ്പോഴും മോളെ കാണാലോ …
ഒന്നും വേണ്ട ഡാഡി .. എന്റെ കോഴ്സ് തീരാൻ ഇനി ഒരു വർഷമില്ലെ ബാക്കിയുള്ളു അതു വരെയെങ്കിലും ഡാഡിക്കു ക്ഷമിച്ചൂടെ ..
മോളെ അതിനു കല്യാണം പെട്ടന്നു വേണ്ടല്ലോ പിന്നെ ഇനി കഴിഞ്ഞാലും അവനു നിന്റെ പഠനത്തിന് ഒരു തടസ്സവും പറയില്ല പൊരെ ..
എന്റെ പൊന്നു ഡാഡി എത്ര കാലത്തിനു ശേഷമാ നമ്മൾ കാണുന്നെ അപ്പോയെക്കും ഡാഡിക്കു എന്നെ കെട്ടിച്ചു വിടാൻ എങിനെ മനസ്സ് വരുന്നു ..
എന്റെ മോളെ ഡാഡിക്കു നിന്നെ എപ്പോഴും കാണാൻ വേണ്ടിയല്ലേ ഈ കല്യണത്തിനു തന്നെ സമദിക്കുന്നെ ..
ഇല്ല ഡാഡി..ഡാഡി ഏതൊക്കെ പറഞ്ഞാലും എനിക്കു മിനിമം ഒരു വർഷമെങ്കിലും കഴിയാതെ ഒന്നും വേണ്ടാ .. ….
കുറച്ചു നേരത്തേക്ക് ഡാഡിയുടെ ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ :
ഡാഡി .. എന്തെ പിണങ്ങിയോ …
മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യം പറയണം ..?
എന്താ ഡാഡി ?
മോൾക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ആരേലും മോള് കണ്ടുവെച്ചിട്ടുണ്ടോ ? ഉണ്ടെൻകിൽ പറ .?
ആ ഉണ്ട് ..
മോളെ ..
കുന്തം …
ഒര മോളെ ..
ഇല്ല ..
എന്താടാ .. നിന്റെ ഏതാവശ്യമാ ഡാഡി നടത്തിത്തരാതെ എന്നിട്ടും എന്തേലുമുണ്ടെങ്കിൽ എന്തിനാ ഡാഡിയോടു മറച്ചു വെക്കുന്നെ ..
എന്റെ പൊന്നു ഡാഡി ഡാഡി ഈ മോളേ ഇത്രയും കാലമായിട്ട് മനസ്സിലാക്കാൻ പറ്റിയില്ലല്ലോ .. ഇത്രയ്ക്കു വിശ്വാസമില്ലാത്ത ഡാഡിയോടു ഇനി മോള് മിണ്ടുന്നില്ല ..
അങ്ങിനെ ഒഴിഞ്ഞു മാറല്ലേ എന്റെ സോഫിമോളെ ..
ഡാഡി കാണാറുള്ളതല്ലേ നിന്റെ ഇൻസ്റ്റയിലും ഫേസ്ബുക്കിലും വരുന്ന പോസ്റ്റെല്ലാം .. അതിലാരാ അവൻ പറ ..
വേണ്ട ഇനി ഡാഡിയെന്നോട് മിണ്ടെണ്ടാ ..
ഡാഡിക്കു ഇപ്പോഴും മോളെ സംശയമാണല്ലേ .?