“ഗവര്‍ണ്ണറാണ് ഞാന്‍…അത് മറക്കണ്ട…”
അയാളുടെ മുഖത്ത് ഭയവും വിയര്‍പ്പും നിറഞ്ഞു.
“പിമ്പോട്ടു നീങ്ങരുത്!”
ജോയല്‍ ഉറക്കെപ്പറഞ്ഞു.
“വീഴും! താഴെ വീഴും നിങ്ങള്‍!!”
അയാളെ പിടിക്കാനെന്നവണ്ണം ജോയല്‍ മുമ്പോട്ട് കുതിച്ചു.
“എന്നെ വീഴ്ത്താന്‍ നീയായിട്ടില്ല ജോയലെ!!”
തോക്ക് ചൂണ്ടി പിമ്പോട്ടു ചുവടുകള്‍ വെച്ചുകൊണ്ട് തമ്പി പറഞ്ഞു.
“വീഴുന്നതെപ്പോഴും നീയായിരി …..”
പറഞ്ഞു തീര്‍ന്നതും പദ്മനാഭന്‍ തമ്പി താഴേക്ക് പതിച്ചു. അയാളെപ്പിടിക്കാന്‍ ജോയല്‍ ഓടിയടുത്തു. അവന് പിന്നാലെ സാവിത്രിയും ഗായത്രിയും.
അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ അയാള്‍ താഴേക്ക് വീ വീണുപോയ്ക്കൊണ്ടിരുന്നു. കാറ്റില്‍ അയാള്‍ ധരിച്ചിരുന്ന കസവ് മുണ്ട് ഉയര്‍ന്നു പൊങ്ങി. അയാളില്‍ നിന്നുമുയര്‍ന്ന നിലവിളി കാറ്റില്‍ അമര്‍ന്നു ഞരങ്ങിപ്പോയി. താഴേക്ക് താഴേക്ക്, ചാരി വെച്ചിരുന്ന മാര്‍ബിള്‍ പാളികളുടെ മേലെ അയാള്‍ ശക്തിയായി വീണുടഞ്ഞു. ഓരോ മാര്‍ബിള്‍ പാളിയും അയാളുടെ ദേഹത്തെ വിശപ്പോടെ സ്വീകരിച്ചു. കണ്ണുകള്‍ തുറിച്ച്, നാക്ക് വെളിയിലേക്ക് വന്ന്‍, പദ്മനാഭന്‍ തമ്പിയുടെ ശരീരം മുകളില്‍ നിന്ന് തന്നെ നോക്കുന്നവരുടെ മുമ്പില്‍ വിറച്ച് വലിച്ച് നിശ്ചലമായി.
******************************************************
കോര്‍ണര്‍ ഓഫീസിലേ ജനലിലൂടെ നോക്കിയപ്പോള്‍ എയര്‍ മൊള്‍ഡോവയുടെ ഒരു ജെറ്റ് ആകാശത്ത് ശ്വേത രേഖവീഴ്ത്തി കുതിക്കുന്നത് ജോയല്‍ കണ്ടു. ക്ലോക്കിലേക്ക് നോക്കി. അഞ്ചു മണി! കോഫി മെഷീനില്‍ നിന്ന് ഒരു കപ്പ് ചൂട് കാപ്പിയെടുത്ത് തിരിയുമ്പോള്‍ വാതില്‍ക്കല്‍ ഗോവിന്ദന്‍ കുട്ടി നില്‍ക്കുന്നു.
“എന്താടാ ഒരു പരുങ്ങല്‍?”
കാപ്പിയുടെ രുചിയില്‍ ഒരു നിമിഷം മനസ്സ് കൊടുത്ത് ചിരിച്ചു കൊണ്ട് എന്നാല്‍ ഗൌരവത്തില്‍ ജോയല്‍ ചോദിച്ചു.
“അല്ല…ഞാന്‍…”
അയാള്‍ തല ചൊറിഞ്ഞു.
“എന്തോ വള്ളിക്കെട്ടാണല്ലോ!”
അവന്‍റെ നേരെ നടന്നുകൊണ്ട് ജോയല്‍ പറഞ്ഞു.
“നീ കാര്യം പറയെടാ നിന്ന് ഡാന്‍സ് കളിക്കാതെ!”
“ഞാന്‍ രാവിലെ പറഞ്ഞാരുന്നല്ലോ കത്തീഡ്രല്‍ പാര്‍ക്കില്‍….! അവിടെ ഒരു ബുക്ക് ഫെയര്‍ നടക്കുന്നു…”
അവന്‍ ഓര്‍മ്മിപ്പിച്ചു.
“ഒഹ്! അത്!”
“നെനക്കാ! റഷ്യന്‍ പെണ്ണിന്‍റെ മണമടിച്ചില്ലേല്‍ വല്ലാത്ത ഏനക്കേട അല്ലെ?”
“അയ്യോ ജോയലെ, അല്ല സാറേ, അതിനല്ല….”
ഗോവിന്ദന്‍ കുട്ടി പിന്നെയും തല ചൊറിഞ്ഞു.