“അത്…”
ജോയല്‍ സംശയിച്ചു.
“അതറിഞ്ഞാല്‍ സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍ അവിടെ വന്ന് നിന്നെ പൊക്കും എന്ന പേടി നിനക്കുണ്ടോ ജോയല്‍?”
രാകേഷ് ചോദിച്ചു.
“ഇന്ത്യയുമായി എക്സ്ട്രാഡിഷനില്ലാത്ത, എക്സ്ട്രാഡിഷന്‍ ട്രീറ്റി ഒപ്പ് വെയ്ക്കാത്ത, ഒരു രാജ്യത്താണ് ..അവിടെക്കാണ് നിങ്ങള്‍ പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ലേ?”
“കിഷിനാവു…”
ജോയല്‍ പറഞ്ഞു.
“കിഷിനാവ്…”
രാകേഷ് സംശയിച്ചു.
“അത് ആഫ്രിക്കന്‍…അല്ലല്ലോ ആഫ്രിക്കന്‍ അല്ലല്ലോ…യെസ്! മൊള്‍ഡോവാ..മൊള്‍ഡോവായുടെ ക്യാപ്പിറ്റല്‍ അല്ലെ?”
രാകേഷ് തലകുലുക്കി. ഗായത്രി ജോയലിനെ അദ്ഭുതത്തോടെ നോക്കി.
“അഡ്രസ് വാട്ട്‌സാപ്പ് ചെയ്യുക…ഞാന്‍ നമ്പര്‍ പറഞ്ഞേക്കാം…ഷബ്നത്തിന്‍റെ ബോഡി അവിടെയെത്തിയിരിക്കും….”
ജോയല്‍ അവിശ്വസനീയതോടെ രാകേഷിനെ വീണ്ടും നോക്കി.
“സൂറിച്ച് സമ്മിറ്റിലേ പ്രിസണേഴ്സ് ഓഫ് വാര്‍ പ്രോട്ടോക്കോള്‍ ആന്‍റി ടെററിസ്റ്റ് കോംബാറ്റിലേ ഫാളന്‍ ആക്റ്റിവിസ്റ്റുകളുടെ കാര്യത്തിലും ബാധകമാക്കിയിട്ടുണ്ട്, ജോയല്‍. കേട്ടിട്ടില്ലേ?”
“അതറിയാം,”
സംശയത്തോടെ ജോയല്‍ പറഞ്ഞു.
“പക്ഷെ ഇന്ത്യയില്‍ അത്….”
“യെസ്!”
രാകേഷ് ചിരിച്ചു.
“എങ്ങനെ പോസ്സിബിളാണ് എന്ന് അല്ലെ? ഇന്ത്യ പോലെ ടെറിബിളി ലൊ ഡിഫൈയിങ്ങ് രാജ്യത്ത് പ്രോംറ്റ് ആയി ഇതൊക്കെ എങ്ങനെ നടക്കും എന്നല്ലേ? അതെനിക്ക് വിട്ടേക്കൂ…കാരണം…”
രാകേഷിന്റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.
“ഞാന്‍ ആഗ്രഹിച്ച, ഞാന്‍ കൊതിച്ച, എനിക്ക് കിട്ടാതെ പോലെ എന്‍റെ ഗായത്രിയുടെ നാത്തൂനാണ് ഇത്…”
രാകേഷ് മന്ദഹസിക്കാന്‍ ശ്രമിച്ചു.
ഗായത്രി സഹതാപത്തോടെ രാകേഷിന്റെ കയ്യില്‍ പിടിച്ചു.
“രാകേഷ്…എന്നോട്!”
അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.
“ഏയ്! എന്തായിത് ഗായത്രി…”
അവളെ ആശ്ലേഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“പ്രശ്നം അതല്ല….”
സ്വരത്തില്‍ അമിതമായ വികാരവായ്പ്പ് വരുത്താതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് രാകേഷ് പറഞ്ഞു.