രാകേഷ് തുടര്‍ന്നു.
“കിഷിനാവുവിലെ ഐ ടി ഫേംസിനെപ്പറ്റിയൊക്കെ മനസ്സിലാക്കി…ഇവിടെ റിച്ചാര്‍ഡ് ഫോന്‍സെക് എന്ന പേരിലാണ് രവിയെന്നു ഞാന്‍ മനസ്സിലാക്കി…”
രാകേഷ് പുഞ്ചിരിച്ചു.
“രവിയെ വിളിച്ചു….”
രാകേഷ് തുടര്‍ന്നു.
“ആദ്യമൊന്നും രവി സമ്മതിച്ചില്ല…അത് സ്വാഭാവികമാണല്ലോ..പിന്നെ തുടരെ കോളുകള്‍ മെയിലുകള്‍ ..റിയയെ കാണണം എന്നാണു എന്‍റെ ഉദ്ദേശം എന്ന് പറഞ്ഞപ്പോള്‍, എന്‍റെ ഉദ്ദേശം മനസ്സിലാക്കിയപ്പോള്‍ രവിയാണ് പാരീസിലെ അഡ്രസ്സ് തന്നത്…”
ജോയലിന്റെ കണ്ണുകളില്‍ വിസ്മയം നിഴലിച്ചു.
“അഡ്രസ്സ് കിട്ടിയ അന്ന് തന്നെ ഞാന്‍ പ്ലെയിന്‍ കയറി…”
രാകേഷ് തുടര്‍ന്നു.
“റിയയെ ഹോസ്പ്പിറ്റലില്‍ പോയി കണ്ടു…”
പിമ്പില്‍ നിന്നും അവര്‍ രവി ചന്ദ്രന്‍റെ ശബ്ദം കേട്ടു.
അവരിരുവരും തിരഞ്ഞു നോക്കി.
“അന്ന് മുതല്‍ മുടങ്ങാതെ, മാസത്തില്‍ ഒരു പത്ത് ദിവസമെങ്കിലും ഇവന്‍, രാകേഷ്…നമ്മുടെ മുന്‍സ്പെഷ്യല്‍ ടീം ഡയറക്ടര്‍ സൈക്കോ തെറാപ്യൂട്ടില്‍ എത്തുമായിരുന്നു…ഒരാള്‍ക്ക് പോലും സാധിക്കാത്ത രീതിയില്‍ റിയയെ ശുശ്രൂഷിച്ച്, സ്നേഹിച്ച്, പ്രണയിച്ച്….”
രവിയുടെ വാക്കുകള്‍ കേട്ട് ജോയലിന്റെ കണ്ണുകള്‍ തുളുമ്പി.
“ഇന്ന് റിയ പൂര്‍ണ്ണ ആരോഗ്യവതിയാണ്…”
രാകേഷിന്റെ തോളില്‍ അമര്‍ത്തിക്കൊണ്ട് രവി തുടര്‍ന്നു.
“ഇവന്‍ കാരണം…അല്ലെങ്കിലും പ്രണയത്തേക്കാള്‍ വീര്യമുള്ള മറ്റെന്ത് മരുന്നുണ്ട് ലോകത്ത്?”