അയാളെ…അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു…സന്തോഷിനെ ഷൂട്ട് ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു…”
തടാകത്തിന്റെ ഭംഗിയില്‍ നിന്നും നോട്ടം പിന്‍വലിച്ചുകൊണ്ട് രാകേഷ് ജോയലിനെ നോക്കി.
“നോക്കുമ്പോള്‍ റിയ…”
അവന്‍ തുടര്‍ന്നു.
“ഒരു പക്കാ ഫൂലന്‍ ദേവി മൂഡില്‍…മുഖത്തൊക്കെ ബ്ലഡ്…മുടിയൊക്കെ വാരിവലിച്ച്.. പിള്ളേര് കണ്ടാ ആ സെക്കന്‍ഡില്‍ തീരും ലൈഫ് ..അങ്ങനത്തെ ഒരു ഫിഗര്‍…”
ആ രംഗം അപ്പോള്‍ മുമ്പില്‍ കണ്ടിട്ടെന്നത് പോലെ രാകേഷ് ഒന്ന് നിര്‍ത്തി.
“പെട്ടെന്ന് അവള്‍ എന്നെ ഷൂട്ട് ചെയ്തു…എന്‍റെ ഗണ്‍ നിലത്ത് വീണു. അടുത്ത ഗണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അലറി…ഡോണ്ട് മൂവ്… എന്നിട്ട് ഗണ്‍ എന്‍റെ നെഞ്ചിനു നേരെ ചൂണ്ടി…അവിടെ തീര്‍ന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാ…ഷുവര്‍ അല്ലെ അത്…? എന്‍റെ കൈകളില്‍ ഒന്നുമില്ല..അവള്‍ എന്‍റെ മുമ്പില്‍ ഏതാണ്ട് ഒരു പത്ത് മീറ്റര്‍ മാത്രം ദൂരെ…”
ജോയലിന്റെ മുഖത്ത് ആകാംക്ഷ വളര്‍ന്നു.
“പക്ഷെ അവളെന്നെ നോക്കി….”
രാകേഷ് തുടര്‍ന്നു.
“ലൈഫില്‍ ഞാന്‍ മറക്കില്ല ആ നോട്ടം…അവളുടെ കയ്യില്‍ തോക്ക്. വിരല്‍ ട്രിഗറില്‍. ഒന്ന് അനക്കിയാല്‍ എന്‍റെ നെഞ്ചിന്‍കൂട് തേനീച്ചക്കൂട് പോലെയാകും….അവളെന്‍റെ മുഖത്തേക്ക് നോക്കി നിന്നു..”
“എന്നിട്ട്?”
“എന്നിട്ട്…”
രാകേഷ് ചിരിച്ചു.
“റണ്‍ എവേ…അവള്‍ എന്നെ നോക്കി അലറി…എന്‍റെ തോക്കീന്നു തീ വരുന്നേനു മുമ്പ് എങ്ങോട്ടെങ്കിലും ഓടെടാ! ജോയലിനെ നിങ്ങള്‍ കൊന്നാല്‍ ആ പാവം ഗായത്രി അനാഥയാകും…അവള്‍ക്ക് നീ വേണം…ഇതായിരുന്നു ഡയലോഗ്…ഞാന്‍ അവളുടെ മുമ്പില്‍ ഹീറോ ആകാന്‍ നിന്നില്ല… വലിയ ഒരു കാരുണ്യമാണ് അവള്‍ അന്ന് ചെയ്തത്…അന്നേരം ഐ ഡോണ്ട് മൈന്‍ഡ് , ഷൂട്ട് മീ എന്നൊക്കെപ്പറഞ്ഞ് ഹീറോയിസം കാണിക്കുന്നത് അബദ്ധമാ….ഞാന്‍ ഓടി ..ഓടി വരുമ്പം നിങ്ങള് പോത്തനെ പൂട്ടി നിക്കുവാ….”
രാകേഷ് പറഞ്ഞു.
“ബാക്കി നടന്നത് നിങ്ങക്ക് അറിയാമല്ലോ…”