പക്ഷെ ഇനിയിപ്പോ എക്‌സാമിന് കുറച്ചുദിവസം കൂടെയല്ലേയുള്ളു, അത് കഴിഞ്ഞാൽ പിന്നെ പുതിയ കോളേജ്! പുതിയ ലൈഫ്!!!
ക്‌ളാസിൽ ഇരിക്കുമ്പോ വരുൺ ഇടക്കിടെന്നെ തിരിഞ്ഞു നോക്കുന്നത് വേദിക എനിക്ക് കാണിച്ചു തന്നു. സത്യതില് വേദികയ്ക്ക് വരുണിനോട് ഒരു ക്രഷ് ഉളളത് എനിക്കറിയാം. എങ്കിൽ പിന്നെ ഇവർക്ക് പ്രേമിച്ചൂടെ?! എന്തായാലും ഉച്ചക്ക് അവനോടു ഒന്ന് സംസാരിക്കാമെന്നു ഞാനും തീരുമാനിച്ചു.
സീ വരുൺ! ഞങ്ങൾക്ക് നാട്ടിലെ രീതികൾ ഒന്നും അത്ര അറിയില്ല, ഇവിടെ വന്നിട്ട് അറൗണ്ട് 5 വർഷമേ ആയിട്ടുള്ളു, എനിക്ക് വരുണിനോട് ജസ്റ്റ് എന്റെ ഫ്രണ്ട് എന്നതിലുപരി ഒന്നും തോന്നീട്ടില്ല!!! ബട്ട് നിനക്ക് ഞാനൊരു സർപ്രൈസ് തരാം, നമ്മുടെ വേദിക ഇല്ലേ! അവൾ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്!!
സത്യമാണോ?!! വരുൺ വാകമരത്തിന്റെ ചോട്ടിൽ നിന്നുകൊണ്ട് എന്നോട് അതിശയത്തോടെ ചോദിച്ചു, പ്രോമിസ്! ഇപ്പോനീയെന്നോട് സംസാരിക്കുമ്പോ നമ്മുടെ ക്‌ളാസ്സിലെ ജനലരികിൽ ഒന്ന് നോക്കിയേ! അവൾ നമ്മളെ നോക്കുന്നുണ്ടാകും പാവം! ഞാനവളെ ഫോൺ വിളിക്കാം വെയിറ്റ്! ഞാൻ ഫോണെടുത്തു ഫേസ് അൺലോക്ക് ചെയ്തുകൊണ്ട് സിരി മോളോട് വേദികയെ വിളിക്കാൻ പറഞ്ഞു. അവൾ വേഗം ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.
ജനറകിലിൽ നിന്ന് ഗാർഡനിലേക്ക് നോക്കി മതിയായെങ്കിൽ ഇങ്ങോട്ടേക്ക് പോന്നോളൂ…
ഉം!!!!! ഞാൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു വേദികയുടെ മുഖത്തെ ഭാവം! കള്ളി പെരുങ്കള്ളി, കുശുമ്പ് ഉണ്ട് അവൾക്ക്…
വരുൺ ഇനി നിങ്ങൾ തമ്മിൽ ആയിക്കോ….
താങ്ക്സ് ഡീ അറബിപെണ്ണേ!!
എന്നെ അങ്ങനെ വിളിക്കുന്നതെനിക്കിഷ്ടമല്ലെങ്കിലും, കൂടെയില്ലാത്ത അമ്മയെകുറിച്ചു ഓർക്കാൻ അതെനിക്ക് സഹായമാകുന്നത് കൊണ്ട് ഇപ്പൊ ദേഷ്യം വരാറില്ല!!
അങ്ങനെ അവർ തമ്മിൽ സംസാരിക്കുമ്പോ ഞാൻ പയ്യേ കോറിഡോറിൽ കൂടെ നടന്നു ക്‌ളാസിലേക് കയറി. അന്നേരം ക്‌ളാസ്സിലെ മിഡിൽ ബെഞ്ചിൽ ഇരിക്കുന്ന റോയ് തോമസ് എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
നിഹാരിക…
Yes!!!!
എഞ്ചിനീയറിംഗ് ആണോ അതോ മെഡിസിൻ ആണോ പോവുക???
എന്തിനാ?!!
ഞാനും അതനസരിച്ചു…
തീരുമാനം ആവുമ്പോ അറിയിക്കാം ട്ടോ…
നിഹാരികയുടെ നമ്പറൊന്നു തരാമോ?!
ക്ലാസ് ഗ്രുപ്പിൽ ഉണ്ടല്ലോ!!
എങ്കിൽ ഞാൻ മെസ്സേജ് ചെയ്തോട്ടെ!!!
അഹ് അതിനെന്താ…