ഇത് കേട്ട് അവളുടെ മുഖത്ത് ഒരു പുച്ഛവും ദേഷ്യവും തെളിഞ്ഞു വന്നു. അവൾ ആ കോൺസ്റ്റബിളിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി. അയാൾക്ക് അത് വലിയ അപമാനമായി. അയാൾ വലിയ ഒരു ലാത്തി കൊണ്ട് വന്നു അവളെ തലങ്ങും വിലങ്ങും തല്ലി. താഴെ വീണുകിടക്കുന്ന മധ്യവയസ്കന് അനക്കം ഒന്നും ഇല്ലായിരുന്നു. അത് കണ്ട കോൺസ്റ്റബിൾ തന്റെ ശ്രദ്ധ ഖാലിദിന്റെ നേരെയാക്കി. നെഞ്ചത്ത് ഏറ്റ ചവിട്ടിൽ ഖാലിദ് നിലത്തു മലർന്നടിച്ചു വീണു. വീണു കിടക്കുന്ന അവന്റെ ശരീരത്തിൽ ലാത്തി തുരു തുരാ വീശി. മറ്റേ പോലീസുകാരൻ ആ സ്ത്രീയെ മുടികുത്തിപിടിച്ചെണീപ്പിച്ചു. എന്നിട്ടവളുടെ സാരി അഴിച്ചു മാറ്റി. ഒരു കോൺസ്റ്റബിൾ അവളുടെ പുറകിൽ ചെന്ന് കൈ രണ്ടും പുറകിലേക്ക് കൂട്ടിപ്പിടിച്ചു. മറ്റേ പോലീസുകാരൻ ലാത്തി കൊണ്ട് അവളുടെ വയറിൽ ആഞ്ഞടിച്ചു. ഓരോ അടിയിലും അവൾ വെച്ചു വെച്ചു വീഴാൻ പോയി.
പെട്ടെന്നാണ് എന്തോ പൊട്ടിത്തെറിക്കണ ശബ്ദം കേട്ടത്. സ്റ്റേഷൻ ആകെ പുക നിറഞ്ഞു. ഒരു കൂട്ടം ആളുകൾ സ്റ്റേഷനിലേക്ക് ഇരച്ചു കയറി പൊലീസുകാരെ എല്ലാം അടിച്ചു വീഴ്ത്തി. ചിലർ പോലീസ് സ്റ്റേഷനിലെ തോക്കുകൾ എല്ലാം പെറുക്കാൻ തുടങ്ങി. ആ സ്ത്രീയെ അടിക്കുന്ന പോലീസുകാരനെ വന്ന കൂട്ടത്തിലുള്ള ഒരാൾ വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തി. ഖാലിദിനെ മര്ധിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരനും വെട്ടേറ്റു വീണിരുന്നു. വെട്ടിയ ആളുടെ കയ്യിൽ നിന്നും ആ സ്ത്രീ വടിവാൾ വാങ്ങി പോലീസുകാരന് നേരെ നോക്കി. തികഞ്ഞ നിസ്സംഗതയോടെ അവൾ ആ പോലീസുകാരന്റെ കഴുത്തിന് ആഞ്ഞു വെട്ടി.
കൂട്ടത്തിൽ വന്ന ആൾ: അക്ക, വേഗം പോകാം, സമയം കുറവാണ്.
അവൾ വീണു കിടക്കുന്ന മധ്യവയസ്കനെ ശ്വാസം നോക്കി. അയാൾ മരിച്ചു കഴിഞ്ഞിരുന്നു. അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഒഴുകി വീണു. അവിടെ നിന്നും എണീറ്റ അവൾ അവളെ അക്ക എന്നുവിളിച്ച ആളോട് ഖാലിദിനെ പുറത്തേക്കു എടുക്കാൻ പറഞ്ഞു. ബാക്കി ഉള്ളവർ പോലീസ് സ്റ്റേഷനിലെ രണ്ടു ജീപ്പിൽ റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു. അവർ ഖാലിദിനെയും ജീപ്പിൽ കയറ്റി അവിടെ നിന്നും ഓടിച്ചു പോയി. പോകുന്നതിനു മുൻപ് അവർ പോലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിച്ചു.
വഴിയിൽ ജീപ്പുപേക്ഷിച്ച അവർ കാട്ടിലേക്ക് നടന്നു കയറി. ആ സ്ത്രീയും ഖാലിദും ഓരോ ആളുകളുടെ സഹായത്തോടെ നടന്നു. ഖാലിദ് ആകെ തളർന്നിരുന്നു. എവിടെയാണെന്നോ എത്രനേരം നടന്നെന്നോ അവനു ഓർമയില്ല ഇടക്കെപ്പോളോ അവൻ ബോധം പോയി നിലത്തു വീണു.
കണ്ണ് തുറന്നു നോക്കുമ്പോൾ ഖാലിദ് ഒരു ടെന്റിൽ നിലത്തു പായയിൽ കിടക്കുകയാണ്. അവനു ദേഹമാസകലം വേദനയുണ്ടായിരുന്നു. പതുക്കെ എഴുന്നേറ്റു ടെന്റിനു വെളിയിൽ വന്നപ്പോൾ അവിടെ കുറെ കുറെ പേർ പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. എല്ലാവരും ഇരുണ്ട പച്ചനിറമുള്ള ഷർട്ടും പാന്റും ആണ് ധരിച്ചിരിക്കുന്നത്. പലരുടെയും തോളിൽ ഇരട്ടക്കുഴൽ തോക്കുണ്ടായിരുന്നു. ചിലർ അമ്പും വില്ലും ചിലർ വടിവാളും കരുതിയിരുന്നു. കുറെ പേർ വിറകു വെട്ടുന്നു, ചിലർ ഭക്ഷണം ഉണ്ടാക്കുന്നു. ചിലർ പല തരം കസർത്തു ചെയ്യുന്നു.
പെട്ടെന്നാണ് ഒരു ടെന്റിനുള്ളിൽ നിന്നും അവൾ ഇറങ്ങി വന്നത്. പോലീസ് സ്റ്റേഷനിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലായിരുന്നു അവൾ. മുടി ഭംഗിയായി പുറകിൽ കെട്ടിവച്ചിരിക്കുന്നു. മുഖത്ത് ഒരു ആധികാരിക ഭാവം പ്രകടമായിരുന്നു. കണ്ണുകളിൽ ഒരു അസാധാരണ തിളക്കം ഖാലിദ് ശ്രദ്ധിച്ചു. അവളെ കണ്ടതും അവിടെയുള്ള എല്ലാവരും ആദരവോടെ മാറി നിന്നു. അവൾ മറ്റുള്ളവരെ പോലെ പച്ച ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. കാലിൽ പോലീസ് ബൂട്ട് ഉണ്ടായിരുന്നു. അരയിലെ ബെൽറ്റിൽ ഒരു റിവോൾവർ തൂങ്ങി കിടന്നു. ഇരുനിറത്തോട് കൂടിയ അവളുടെ ഷിർട്ടിനുള്ളിൽ വിങ്ങി നിൽക്കുന്ന മുലകളിലും ഒതുങ്ങിയ അരക്കെട്ടിലും ആണ് ഖാലിദിന്റെ കണ്ണുകളുടക്കിയത്.