വേശ്യായനം 3 [വാല്മീകൻ]

Posted by

വേശ്യായനം 3

Veshyayanam Part 3 | Author : Valmeekan | Previous Part

 

ഈ കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.—————————————————————————————————————————

വര്ഷം 1975, കോരിച്ചൊരിയുന്ന മഴയിൽ ഖാലിദ് ഇരുട്ടിന്റെ മറ പറ്റി നടന്നു നീങ്ങി. എങ്ങും പോലീസ് ചെക്കിങ് നടക്കുന്നു. റോഡുകളിലെല്ലാം പോലീസ് വാഹന പരിശോധന നടത്തുന്നു. അടിയന്തരാവസ്ഥക്കെതിരെ നക്സലാക്രമണ ഭീഷണിയുള്ളതിനാൽ ആരെയും പോലീസ് പരിശോധിക്കാതെ വിടുന്നില്ല. ഒരു വിധം ആൾതാമസമുള്ള സ്ഥലങ്ങളിൽ നിന്നും മാറി ഖാലിദ് ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ എത്തിച്ചേർന്നു. ക്ഷീണം കാരണം അയാൾ അവിടെ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം ഉറക്കമുണർന്ന ഖാലിദ് ഒരു കോയമ്പത്തൂർ ബസിൽ കയറിപ്പറ്റി. ഈ നാട്ടിൽ നിന്നും മാറി നിന്നാൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ കഴിയുമെന്ന് അയാൾ കരുതി. ബസിൽ ഉറക്കത്തിലേക്കു വഴുതിവീണ ഖാലിദ് ബസിന്റെ പെട്ടെന്നുള്ള നിർത്തലിൽ ഞെട്ടി ഉണർന്നു. പരിസരബോധം വരുന്നതിനു മുൻപേ ഒരു പറ്റം പോലീസുകാർ ബസിലേക്ക് ഇടിച്ചുകയറി. അവർ ഖാലിദിന്റെ മുൻ സീറ്റിൽ ഇരുന്ന മധ്യവയസ്കനായ ഒരു ആണിനേയും ഒരു ചെറുപ്പക്കാരി പെണ്ണിനെയും പിടിച്ചിറക്കി. തന്നെ പിടിക്കാൻ വന്നതാണെന്ന് കരുതിയ ഖാലിദ് തന്റെ കൈവശം ഉള്ള തോർത്ത് കൊണ്ട് മുഖം പൊത്തി തല കുനിച്ചിരുന്നു. ഇത് കണ്ടു സംശയം തോന്നിയ പോലീസ് അയാളെയും പൊക്കിക്കൊണ്ട് പോയി.

പോലീസ്‌സ്റ്റേഷനിൽ ഖാലീദിനെയും മറ്റു രണ്ടു പേരെയും പോലീസ് ജീപ്പിൽ നിന്നും വലിച്ചിറക്കി ഒരു സെല്ലിലേക്ക് തള്ളിയിട്ടു. ഖാലിദ് പേടിച്ചു ഒരു മൂലയിലേക്ക് മാറി നിന്നു. മറ്റു രണ്ടു പേരുടെയും മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. ഒരു കോൺസ്റ്റബിൾ ആ മധ്യവയസ്കനെ നാഭിക്കിട്ടു ആഞ്ഞു തൊഴിച്ചു. അയാൾ വയറു പൊത്തിപിടിച്ചു വെച്ച് വെച്ച് പുറകിലേക്ക് വീണു. വീണിടത്തിട്ടു അയാളെ ആ കോൺസ്റ്റബിൾ വീണ്ടും വീണ്ടും ചവിട്ടി. മറ്റൊരു കോൺസ്റ്റബിൾ ആ സ്ത്രീയെ മുടി കുത്തി പിടിച്ചു തല ചുവരിൽ കൊണ്ടിടിച്ചു. അവളുടെ തല പൊട്ടി ചോര ഒഴുകാൻ തുടങ്ങി. ഇത്രയൊക്കെ ആയിട്ടും അവൾ ഒരിക്കൽ പോലും കരഞ്ഞില്ല.

കോൺസ്റ്റബിൾ: എടി കൂത്തിച്ചി മോളെ, എവിടാടി നിന്റെ സംഘത്തിലെ മറ്റുള്ളവർ. വേഗം പറഞ്ഞാൽ നിനക്ക് കൊള്ളാം. അല്ലേൽ ഇവിടെയുള്ള എല്ലാവരും നിന്റെ ദേഹത്ത് ഇന്ന് കയറി നിരങ്ങും.

Leave a Reply

Your email address will not be published. Required fields are marked *