വേലക്കാരി ജാനു
Velakkari Jaanu | Author : MMS
ജാനൂ..മുതലാളി ഷെർലിയുടെ നീട്ടി വിളി കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജാനു ഞെട്ടി ഉണർന്നത്. ജാനു ക്ലോക്കിലോട്ടു നോക്കി 5:30am അവൾ വേഗം എണീറ്റ് അടുക്കളയിലോട്ട് ചെന്നു.
എന്താ ജാനു.. ഇന്നെന്തു പറ്റി എല്ലാദിവസവും നീ അഞ്ചുമണിക്ക് തന്നെ എഴുന്നേൽക്കുന്നതാണല്ലോ.. എന്താണെന്നറിയില്ല ചേച്ചീ.. ഇന്നലെ രാത്രി കിടക്കുമ്പോൾ തന്നെ നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു കിടന്നപാടെ എല്ലാ ദിവസത്തേക്കാൾ നേരത്തെ തന്നെ ഉറങ്ങിയിട്ടുമുണ്ട്..M
എന്നാ വേഗം ചെന്ന് കട്ടൻകാപ്പി ഉണ്ടാക്ക്. അവൾ വേഗം അടുക്കളയിൽ കയറി കട്ടൻ കാപ്പി ഉണ്ടാക്കി. ഞാൻ ഈ വീട്ടിലെത്തിയിട്ട് ആറുമാസത്തോളം ആയിട്ടുള്ളൂ ഇതിനു മുൻപേ ഷെർലിചേച്ചിയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു ജോലി. അവിടെ പുടുപത് ജോലിയായിരുന്നു ഇവിടെ ജോലിഭാരം അല്പം കുറവുണ്ട്
ഇവിടെ ചേച്ചിയും ഞാനും മാത്രമേ ഉള്ളൂ.. രണ്ട് പെൺമക്കളെയും കെട്ടിച്ചു വിട്ടു.. ചേച്ചിയുടെ ഭർത്താവിന് ഇപ്പോഴും വിദേശത്ത് തന്നെയാ ജോലി.. പേടിക്ക് കൂട്ടിന് ഒരാളും എന്ന നിലക്ക് കൂടിയാണ് ജാനുവിന് ഇവിടെ ജോലി ലഭിച്ചത്. ജാനുവിന്റെ യഥാർത്ഥ ദേശം തമിഴ്നാട് ആണ് ജാനുവിന്‍റെ യഥാർത്ഥ പേര് ജാനകി. അവൾ ചെറുപ്പം തൊട്ടേ കേരളത്തിൽ പല വീടുകളിലായി ജോലി ചെയ്തു വന്നിട്ടുണ്ട്. ഒരുപാട് കാലം മുൻപ് കേരളത്തിലെ ജോലിയെല്ലാം ഒഴിവാക്കി ഒരു കല്യാണം എല്ലാം കഴിച്ച് കുടുംബ ജീവിതം നയിച്ച് സുഖമായി ജീവിക്കണം എന്ന് കരുതി നാട്ടിലേക്ക് പോയതാണ്. കല്യാണം കഴിച്ചു പക്ഷേ അധികകാലം മുന്നോട്ടു പോയില്ല..
അവൾക്ക് കുട്ടികളില്ല പല ചികിത്സകളും പയറ്റി പരീക്ഷിച്ചു ഒടുക്കം അവൾക്ക് കുട്ടികളുണ്ടാവില്ല എന്ന് ഉറപ്പായതോടെ ഭർത്താവ് അവളെ ഇട്ടേച്ചു പോയി
ഇന്നിപ്പോൾ അയാൾക്ക് വേറെ ഭാര്യയും കുട്ടികളും ഒക്കെയുണ്ട്. അതോടെ വേറെ കല്യാണത്തിന് മുതിരാതെ അവൾ വീണ്ടും കേരളത്തിലേക്ക് മടങ്ങിയതാണ്. വീണ്ടും പല വീടുകളിലും ജോലി ചെയ്തു. അവൾ ഷെർളി ചേച്ചിയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിൽട്ടിൽ ആറു വർഷത്തോളം ജോലി ചെയ്തു ഷെർലിയുടെ മകളുടെ കല്യാണം കഴിഞ്ഞതോടെ പേടിക്ക് കൂട്ടിന് ആരുമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങോട്ട് മാറേണ്ടി വന്നത്. അവിടെ വിട്ടു പോരേണ്ടിവന്നത് ജാനുവിന് തീരാനഷ്ടമായി തോന്നി…ജോലിഭാരം കൂടുതലാണെങ്കിലും പല എൻജോയ്മെന്റുകളും ശമ്പളത്തിനു പുറമേ കിമ്പളമായിട്ടും അവൾക്ക് അവിടം ഒത്തിരുന്നു