വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10
Wolf-Lockdown in Paripally Part 10 | Author : Richie
[ Previous Part ]
ഇത് ഈ കഥയുടെ ഞാൻ എഴുതുന്ന അവസാന ഭാഗം ആണ്. തുടർന്ന് എഴുതാൻ ആർകെങ്കിലും താല്പര്യം ഉണ്ടെങ്കിൽ അതിനവസരം ഒരുക്കുന്ന രീതിയിലുള്ള എൻഡിങ് ആണ് ഞാൻ കഥയ്ക്ക് നൽകിയിരിക്കുന്നത്. നിങ്ങൾക്കു ഇഷ്ട്ടപെടും എന്ന് കരുതുന്നു.
കഥ തുടരുന്നു:-
ആലപ്പുഴയിൽ:
ആശക്കു എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു. അവൾ പലവട്ടം മായയെ വിളിച്ചു മായയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന് പറയുന്നു. അവൾ സഞ്ജയും വിളിക്കാൻ ശ്രമിച്ചു നോക്കി. അവൻ ഫോൺ എടുക്കുന്നതുമില്ല. സാധാരണ സഞ്ജയ് ഇടയ്ക്കു വിളിച്ചു അല്പം കൊഞ്ചുന്നതാണ്. പക്ഷെ ഇന്ന് രാവിലെ വിളിച്ച ശേഷം സഞ്ജയോ മായയൊ അവളെ വിളിച്ചതുമില്ല. അവൾ വിളിച്ചിട്ടു അവരെ കിട്ടുന്നുമില്ല. അവളുടെ ഉള്ളിൽ വല്ലാത്ത പേടി തോന്നി. സഞ്ജയ് അമ്മക്ക് കൂട്ടുണ്ടെന്ന ധൈര്യത്തിൽ ആണ് അവൾ ലോക്ക്ഡൌൺ എന്ന് കേട്ടപ്പോൾ സമാധാനമായി ഇരുന്നത്. അവരെ രണ്ടു പേരെയും ഇപ്പോൾ കോൺടാക്ട് ചെയ്യാൻ പറ്റാത്തത് അവളിൽ ഭീതി ഉണർത്തി. എങ്കിലും അവൾ കുറച്ചു കൂടെ വെയിറ്റ് ചെയ്യാം എന്ന് കരുതി. മായയ്ക്കും സഞ്ജയ്‌ക്കും അവൾ കുറെ മെസ്സേജ് അയച്ചിട്ടിരുന്നു.
അജുവുമായുള്ള സംഭവത്തിനു ശേഷം ആശ ആകെ ഡെസ്പ് ആയിരുന്നു. പുറത്തു കാണിച്ചില്ലെങ്കിലും അവൾക്കു ഉള്ളിൽ വല്ലാത്ത നീറ്റലുണ്ടായിരുന്നു. തലേന്ന് രാത്രി നടന്നു എന്ന് താൻ കരുതുന്നത് വെറും തോന്നൽ ആകണേ എന്ന് അവൾ ആഗ്രഹിച്ചു. അജു അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അവനെ അവൾക്കു ജീവൻ ആണ്. അതുകൊണ്ടു തന്നെയാണവൾ സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കേണ്ട എന്ന് തീരുമാനിച്ചത്. അജു പറഞ്ഞത് തന്നെയാണ് സത്യം. തെറ്റ് തന്റെ ഭാഗത്താണ്. റൂമിൽ ആളുണ്ടോ എന്ന് നോക്കാതെ താൻ എന്തെല്ലാം ആണ് കാട്ടിക്കൂട്ടിയത്. ഇനി അതെ കുറിച്ച് ഓർക്കേണ്ട.