വിവിധതരം ആലിംഗനങ്ങൾ
(ആൽബി)
ഒന്നും തന്നെയില്ല.പണ്ടെപ്പോഴോ വായിച്ചത് ഷെയർ ചെയ്യുന്നു എന്ന് മാത്രം.
അതുകൊണ്ട് താല്പര്യമില്ലാത്തവർ അടുത്തതിലേക്ക് പോകുക.
*******
“….ആലിംഗനം….”നമ്മിൽ പലരും ചെയ്തിട്ടുണ്ട്,ചെയ്തിട്ടുള്ളവരുമാണ്
തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ
വ്യത്യസ്തതരം ആലിംഗനങ്ങൾ ഉപയോഗിക്കാറുമുണ്ട്.സ്നേഹം പങ്കിടുന്നതിന്റെ പ്രതിരൂപമാണ് ആലിംഗനങ്ങൾ.നമ്മളതിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്യുക.ഓരോ ആലിംഗനത്തിനും അതിന്റെതായ സാഹചര്യത്തിൽ ഭാവത്തിന് മാറ്റവും ഉണ്ട്.ഒരു ആലിംഗനത്തിന് നിരവധി അർത്ഥങ്ങൾ പറയാൻ കഴിയും. അതിനാൽ,ആലിംഗനം ചെയ്യുമ്പോൾ
ഏറ്റവും സാധാരണമായ ആലിംഗനങ്ങൾ,അവ എന്താണ് അർത്ഥമാക്കുന്നത് എന്നുകൂടി അറിഞ്ഞിരിക്കണം.
ആലിംഗനം ചെയ്യുന്നത് ആളുകളുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമാകുന്നു എന്നാണ് എന്റെ അഭിപ്രായം.അത് നല്ലൊരു അനുഭവം
കൂടിയാണ്.നല്ലൊരു ആലിംഗനം ആളുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുമുണ്ട്.അതെങ്ങനെ എന്നാൽ,ആലിംഗനം നിങ്ങളുടെ ഉത്കണ്ഠ കുറയ്‌ക്കുകയും നിങ്ങൾ ആരുടെയോ ആണെന്ന്,അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലുമൊക്കെയുണ്ടെന്നുള്ള തോന്നൽ നിങ്ങളിലുളവാക്കും.
പഠനങ്ങൾ ഇപ്രകാരം പറയുന്നു,നല്ല ഒരു ആലിംഗനം അതും ഇരുപത് സെക്കന്റിൽ കുറയാതെയുള്ള ആലിംഗനങ്ങൾ ഓക്സിട്ടോക്സിൻ റിലീസ് ചെയ്യുവാൻ സഹായകമാണ്.
തന്മൂലം ശരീരത്തിൽ ഒക്സിട്ടോക്സിൻ ലെവൽ കൂടുന്നതിനും രക്തസമ്മർദ്ധം താഴുന്നതിനും സഹായിക്കുന്നു.
നല്ലൊരു ആശ്ലേഷണം നിങ്ങളുടെ സ്ട്രെസ് ഹോർമോൺ കുറയ്ക്കുകയും അതുകൊണ്ട് തന്നെ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും.
ദാമ്പത്യജീവിതത്തിലും ആലിംഗനം
ചെയ്യുക എന്നത് വളരെ പ്രാധാന്യം ഉള്ള കാര്യം തന്നെയാണ്.
അങ്ങനെയുള്ള ദമ്പതികൾ ഏറ്റവും സന്തോഷമുള്ളവരായി കാണപ്പെടുന്നു.കൂടാതെ,അവരുടെ ഇടയിൽ വൈവാഹിക പ്രശ്നങ്ങൾ കുറവാണ് എന്നും പഠനങ്ങൾ പറയുന്നു.
ഇവിടെ ഞാൻ വ്യത്യസ്ത ആലിംഗന രീതികൾ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.അവ എന്താണ് ഉദ്ദേശിക്കുന്നത് എന്നും പറയാനുള്ള ശ്രമമാണ്.നിങ്ങൾ ആലിംഗനം നൽകുമ്പോഴൊ ആരെങ്കിലും നിങ്ങളെ ആലിംഗനം ചെയ്യുമ്പോഴൊ
അവയെന്താണ് അർത്ഥമാക്കുന്നത് എന്നൊന്ന് നോക്കാം.ചിലപ്പോൾ
എന്റെ വാദങ്ങൾ തെറ്റാവാം, അപൂർണ്ണവുമാകാം.ക്ഷമിക്കുമല്ലോ.
*****
1)ദി ടൈറ്റ് ഹഗ്
=============
നമ്മെ അത്രയും ഇഷ്ട്ടപ്പെടുന്ന ഒരാളിൽ നിന്നാവും ഇതുപോലെ ഒരു ആലിംഗനം ലഭിക്കുക.
വ്യക്തിപരമായി ഞാൻ ഇഷ്ട്ടപ്പെടുന്നു
ആരെങ്കിലും എന്നെയൊന്ന് ഇറുക്കി ആലിംഗനം ചെയ്യാൻ.അതിൽ എന്നോടുള്ള സ്നേഹം മുഴുവനും അടങ്ങിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ട് തന്നെ