കറുത്ത അംബാസിഡർ കാർ………….
നഗരപ്രദേശങ്ങൾ വിട്ട് അത് ചെമ്മൺ പാതയിലൂടെ കുതിച്ചുകൊണ്ടിരുന്നു……………
പതിവില്ലാതെ ഇന്ന് ഡ്രൈവർ സ്ഥാനത്ത് വേറെ ഒരാൾ ആയിരുന്നു…………….
അബൂബക്കർ ഖുറേഷി………….☠️
എന്നും അമൂദ് ആണ് ആ വാഹനത്തിന്റെ സാരഥി………..
പക്ഷെ ഇന്ന് ആ കിളവിയെ സഹായിക്കാൻ വേണ്ടി അവനെ പറഞ്ഞയച്ചത് കാരണം അമൂദിന് ആ കറുത്ത അംബാസിഡറിന്റെ സാരഥിയുടെ സ്ഥാനത്ത് ഇരിക്കാൻ സാധിച്ചില്ല…………
അമൂദ്…………..
അബൂബക്കർ ഖുറേഷിയുടെ വലംകൈ………..
അബൂബക്കർ ഒന്ന് അനങ്ങിയാൽ അതെന്തിനാണെന്ന് അമൂദിന് മനസ്സിലാകും……..അല്ലെങ്കി അമൂദിന് മാത്രമേ മനസ്സിലാകൂ………..
അമൂദ് ഒരിക്കലും അവന്റെ ജീവനെ സ്നേഹിച്ചിട്ടില്ല……….പരിരക്ഷിച്ചിട്ടില്ല……….
അവൻ അവന്റെ ജീവനേക്കാൾ വിലകല്പിച്ചത് അബൂബക്കറിന്റെ ജീവനാണ്………….
അവന് ഈ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യാൻ ഉണ്ടെങ്കിൽ അത് അബൂബക്കറിന്റെ ശരീരത്തിൽ ഒരു പൊടി പോലും വീഴാതെ നോക്കുക എന്നത് മാത്രം……………
ആ അമൂദ് ഇന്ന് ഈ യാത്രയിൽ തന്നോടൊപ്പം ഇല്ല………..
ഞാൻ ഒറ്റയ്ക്ക് പൊന്നോളാം എന്ന് പറഞ്ഞപ്പോൾ അവന്റെ വിമ്മിട്ടം…………
എവിടെയോ വെച്ച് എനിക്ക് കിട്ടിയ നന്മ…………
അമൂദ്…………..
അബൂബക്കർ ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു…………..
ചിന്തകൾ അബൂബക്കറിന്റെ തലയെ കീഴടക്കാൻ തുടങ്ങിയിട്ട് കുറച്ചായി…………..പക്ഷെ അതിലൊന്നും അബൂബക്കർ ഒരിക്കലും തളർന്നിട്ടില്ല………..
ആ അമ്പതുവയസ്സുകഴിഞ്ഞ വൃദ്ധനെ ഒന്നിനും ഇതുവരെ തളർത്താനായിട്ടില്ല…………
തളർത്താൻ ശ്രമിച്ചതൊക്കെ ഇന്ന് മണ്ണിനടിയിൽ നരകവും കാത്ത് കിടപ്പുണ്ട്…………….
നരകം………….
ദുഷ്ടത്തരം ചെയ്ത മനുഷ്യനെ മരണശേഷം ശിക്ഷിക്കാൻ മനുഷ്യൻ തന്നെ ഉണ്ടാക്കിയ സ്ഥലം………..
ഓരോരോ ഊ** ചിന്തകൾ…………..അല്ലെങ്കിലും മനുഷ്യൻ എന്നും ഒരു കോമാളിയാണ്…………
മനുഷ്യന്റെ ചിന്തയ്ക്ക് എന്നും നന്മയുടെയും തിന്മയുടെയും ഇരുവശങ്ങൾ ഉണ്ടാകും………….
ദൈവം നന്മയെങ്കിൽ തിന്മ ചെകുത്താൻ………..
സ്വർഗം നന്മയെങ്കിൽ തിന്മ നരകം…………..
പക്ഷെ എന്നും നന്മയ്ക്ക് ഒരു കൂട്ടം നിയമങ്ങളുണ്ട്………
തിന്മയ്ക്കോ…………..