അവന്റെ കണ്ണുകൾ അവന്റെ ലക്ഷ്യത്തെ തേടി ചുറ്റും നോക്കി……….
പെട്ടെന്ന് കണ്ണുകളുടെ ചലനം നിന്നു………. ലക്ഷ്യസ്ഥാനം അത് കണ്ടെത്തി…………..
ആത്രേയയെ ആയിരുന്നു ശിവറാമിന്റെ കണ്ണുകൾ തിരഞ്ഞത്…………..
ആത്രേയാ ബാൽക്കണിയിൽ ചാരുകസേരയിലിരുന്ന് പുക വലിക്കുന്നത് ശിവറാം കണ്ടു……………
ശിവറാം അടുത്തേക്ക് ചെന്നു………….
സിഗരറ്റിന്റെ പുകനാളങ്ങൾ പുറത്തേക്ക് പോകുന്നത് ശിവറാം കണ്ടു………….
“ആത്രേയ………….”…………ശിവറാം വിളിച്ചു……………
“പറ…………”………….തിരിഞ്ഞുനോക്കാതെ തന്നെ ആത്രേയാ മറുപടി കൊടുത്തു………….
“ജെയിംസിനെ ലൊക്കേറ്റ് ചെയ്തു…………..”…………..ശിവറാം പറഞ്ഞു…………..
“ഹ്മ്………..”………….ആത്രേയാ മൂളി…………
“അവൻ ബർമ കോളനിയിൽ ഉണ്ട്………….പക്ഷെ…………..”……….ശിവറാം പറഞ്ഞു നിർത്തി…………..
അതുകേട്ട് ആത്രേയാ അവനെ തിരിഞ്ഞുനോക്കി………………ആത്രേയയുടെ മുഖത്ത് ഒരു ചോദ്യഭാവം വിരിഞ്ഞുനിന്നു……………..
“അവനെ അവിടെ കേറി പണിയുക എന്നുള്ളത് കുറച്ച് സീനാണ്……………”…………ശിവറാം പറഞ്ഞു………….
ആത്രേയയുടെ മുഖഭാവം മാറുന്നത് ശിവറാം കണ്ടു………..
ശിവറാമിന്റെ ഉള്ളിൽ പേടി കടന്നുവന്നു……………..
ആത്രേയാ ശിവറാമിന്റെ കയ്യിൽ പിടിച്ചു…………..
അവനെ മുട്ടുകുത്തി ഇരുത്തിച്ചു……………
ആത്രേയാ അവന്റെ കവിളിൽ തലോടി……………
“ശിവറാം……………”…………ആത്രേയാ വിളിച്ചു…………
ശിവറാം അവനെ തന്നെ പേടിയോടെ നോക്കിനിന്നു………….
ഉമിനീർ ഇറക്കാൻ പോലും ഭയന്ന് ശിവറാം അവനെ നോക്കി…………..
“ഒന്നും വാങ്ങിവെയ്ക്കുന്ന ശീലം എനിക്കില്ലായെന്ന് നിനക്ക് നന്നായി അറിയില്ലേ…………പിന്നെന്താ………….”…………ആത്രേയാ ശിവറാമിന്റെ കവിൾ ബലത്തിൽ കൂട്ടിപ്പിടിച്ചിട്ട് ചോദിച്ചു…………
“അത്……………അത് പിന്നെ…………..”………….ശിവറാം വേദനയിൽ ഉത്തരം കിട്ടാനാകാതെ ഞരങ്ങി…………
“കിട്ടിയത് ഒരു ഓമനകൊട്ട് ആണെങ്കിൽ പോലും അത് കൊടുക്കേണ്ട പോലെ തിരിച്ചുകൊടുത്തിട്ടെ ഞാൻ കളം വിടൂ……………”………….ആത്രേയ പറഞ്ഞു………….ശിവറാമിന്റെ കവിളിൽ നിന്നും ആത്രേയ കയ്യെടുത്തു………..
ആത്രേയാ ആ ചാരുകസേരയിലേക്ക് ചാഞ്ഞു………….
ശിവറാം അവനെ നോക്കി…………..
“അവനെ കിട്ടാനുള്ള വഴി നോക്ക്…………എനിക്ക് തീരെ സമയമില്ല………..കുറച്ച് ധൃതിയുണ്ട്…………… പോ…………..”………….ആത്രേയാ ശിവറാമിനോട് ആജ്ഞാപിച്ചു…………..
ശിവറാം പുറത്തേക്ക് നടന്നു………….
ആത്രേയ സിഗരറ്റ് കത്തിച്ച് പുക ആകാശത്തേക്ക് ഊതി………….
■■■■■■■■■■■■■■■■■■■