വില്ലൻ 10 [വില്ലൻ]

Posted by

“പതിവില്ലാത്തത് നടക്കുമ്പോൾ അല്ലെ കളക്ടർ സാറേ വഴിയൊക്കെ ഒന്ന് മാറ്റിപിടിക്കുന്നത്…………..”…………..അബൂബക്കർ പറഞ്ഞു…………

ആ കണ്ണിലേക്ക് പോലും ഒന്ന് നോക്കാൻ ഭയന്ന് കളക്ടർ തല കുമ്പിട്ട് ഇരുന്നു……………

“കളക്ടറെ…………..”…………

ആ വിളി കേട്ട് കളക്ടർ അബൂബക്കറെ നോക്കി…………..

“എന്തുകൊണ്ട് പെർമിഷൻ ഇല്ലാ…………”…………അബൂബക്കർ കളക്ടറോട് ചോദിച്ചു…………..

“അത്………..സാർ…………..”…………കളക്ടർ ഉത്തരം പറയാനാകാതെ വിക്കി………….

“പറ……………..”………….

“മുകളിൽ നിന്നുള്ള ഓർഡറാണ്…………..”…………കളക്ടർ എങ്ങനെയൊക്കെയോ പറഞ്ഞു മുഴുമിപ്പിച്ചു…………

അബൂബക്കർ കലക്ടറെ നോക്കി…………..

കളക്ടർ അബൂബക്കറിനെയും…………..

അബൂബക്കർ കളക്ടറെ നോക്കി പുഞ്ചിരിച്ചു………….

അബൂബക്കറിന്റെ പുഞ്ചിരി കണ്ടിട്ട് ഭയത്തിൽ ചിരിക്കണോ അതോ ഒന്നും ചെയ്യാതെ ഇരിക്കണോ എന്ന് കളക്ടർ ആകെ കൺഫ്യൂഷനിലായി………..

അത് കളക്ടറിന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു………….

അബൂബക്കർ കസേരയിൽ നിന്നെഴുന്നേറ്റു…………..

കളക്ടറും…………

“കളക്ടറെ, ആ മോളീന്നുള്ള പെർമിഷൻ കിട്ടിയിട്ടല്ല ഞാൻ രാവിലെ കക്കൂസിലേക്ക് പോകുന്നത്………….ഇനി പെർമിഷൻ തന്നിട്ടില്ല എന്ന് പറഞ്ഞ് എന്റെ കക്കൂസിലേക്ക് മണപ്പിക്കാൻ വന്നാൽ അരിഞ്ഞുകളയും ഞാൻ എല്ലാത്തിനെയും…………..”…………….അബൂബക്കർ കളക്ടറോട് പറഞ്ഞു……………

അതുകേട്ട് കളക്ടർ പേടിച്ചുവിറച്ചു……………

“ഇന്നുമുതൽ നീ ഈ പറയുന്ന മുകളിലുള്ളവർക്കും അധികാരത്തിന്റെ കുട പിടിച്ചും ഉള്ളിൽ നനയാതെ നിന്നും നിൽക്കുന്ന എല്ലാ നായിന്റെ മക്കൾക്കും മിഥിലാപുരിയിലേക്ക് വരാൻ പെർമിഷൻ ഇല്ലാ………….ഇതും ഓർഡറാണ്……….അങ്ങ് മുകളിൽ നിന്ന് തന്നെ…………”………..അബൂബക്കർ പറഞ്ഞു………..

അതുകേട്ട് കലക്ടർ പേടിച്ചു വിയർത്തു…………അറിയാതെ കളക്ടർ മുകളിലേക്ക് നോക്കി………….എന്നിട്ട് അബൂബക്കറിന്റെ മുഖത്തേക്കും…………

“ചെകുത്താന്റെ ഓർഡർ……………”………..അബൂബക്കർ ചിരിച്ചുകൊണ്ട് പറഞ്ഞു………….

എന്നിട്ട് പുറത്തേക്ക് നടന്നു…………

അബൂബക്കർ വാതിലിന് പുറത്തേക്ക് പോകുന്നത് കളക്ടർ ആശ്വാസത്തോടെ നോക്കിനിന്നു………….

■■■■■■■■■■■■■■■■■■■■■

ശിവറാം വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു…………..

ശിവറാം ചുറ്റുപാടും നോക്കി………..

Leave a Reply

Your email address will not be published. Required fields are marked *